കണ്ണൂർ: മാഹി ചെറുകല്ലായിയോട് ചേർന്ന അതിർത്തിപ്രദേശമായ ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂർ പഞ്ചായത്തുകളിൽ വ്യാഴവും വെള്ളിയും സമ്പൂർണ ലോക്‌ഡൗൺ. മാഹി ചെറുകല്ലായിൽ 71-കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അതിർത്തിപ്രദേശത്ത് സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ചത്.
ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂർ പഞ്ചായത്തുകളിൽ വ്യാഴവും വെള്ളിയും സമ്പൂർണ ലോക്‌ഡൗൺ - പരിയാരം മെഡിക്കൽ കോളജ്
ചെറുകല്ലായിൽ 71-കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അതിർത്തിപ്രദേശമായ ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂർ എന്നീ പഞ്ചായത്തുകളിൽ സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ചത്
ഈ രണ്ട് ദിവസവും വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കില്ല. അടിയന്തരമായ വൈദ്യസഹായത്തിനല്ലാതെ ഒരു കാര്യത്തിനും പുറത്തിറങ്ങാനോ കൂട്ടം കൂടി നിൽക്കാനോ പാടില്ല. പഞ്ചായത്ത്, റവന്യൂ, ആരോഗ്യ, പൊലീസ് അധികൃതരും പഞ്ചായത്തിൻ്റെ വൊളൻ്റിയർമാരും മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. ഈ നാല് വകുപ്പുകളും രണ്ട് ദിവസവും 24 മണിക്കൂർ പ്രവർത്തിക്കും. പഞ്ചായത്തിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന മറ്റു കടകൾ പകൽ ഒന്നുവരെ മാത്രം തുറന്ന് പ്രവർത്തിക്കും.
അത്യാവശ്യക്കാർക്ക് വീടുകളിൽ സാധനങ്ങൾ എത്തിക്കാൻ ക്രമീകരണം ഏർപ്പെടുത്തിയതായി ചൊക്ലി ഗ്രാമപഞ്ചായത്ത്പ്രസിഡൻ്റ് വി കെ രാകേഷ് അറിയിച്ചു. അതേസമയം പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള 71 കാരൻ്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.