കേരളം

kerala

ETV Bharat / state

യുകെയിൽ നിന്ന് സംസ്ഥാനത്ത് എത്തിയ എട്ട് പേർക്ക് കൊവിഡ്

രോഗം സ്ഥിരീകരിച്ചവരിലെ വൈറസ് ജനിതക മാറ്റം സംഭവിച്ചതാണോയെന്ന് പരിശോധിക്കാൻ സാമ്പിൾ പൂനെയിലേക്ക് അയച്ചിട്ടുണ്ട്

By

Published : Dec 26, 2020, 11:21 AM IST

Updated : Dec 26, 2020, 12:02 PM IST

new covid case in kerala  യുകെയിൽ നിന്നെത്തിയ എട്ട് പേർക്ക് കൊവിഡ്  യുകെ കൊവിഡ്  kk shailaja  കെ.കെ ശൈലജ
യുകെയിൽ നിന്നെത്തിയ എട്ട് പേർക്ക് കൊവിഡ്

കണ്ണൂർ:യുകെയിൽ നിന്നെത്തിയ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഇവർക്ക് ബാധിച്ച വൈറസ് ജനിതക മാറ്റം സംഭവിച്ചതാണോയെന്ന് പരിശോധിക്കാൻ സാമ്പിൾ പൂനെയിലേക്ക് ആയച്ചിട്ടുണ്ട്. കൊവിഡ് വൈറസിന് ജനിതക മാറ്റമുണ്ടെന്ന് കണ്ടെത്തിയതാണ്. അതിന്‍റെ വിശദാംശങ്ങൾ കൂടുതൽ വ്യക്തമാകാനുണ്ട്. തുടർന്ന് വിമാനത്താവളങ്ങളിൽ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈറസിനും നിലവിലെ വാക്‌സിൻ ഫലപ്രദമാണെന്നാണ് വിദഗ്‌ധരുടെ നിലപാടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

യുകെയിൽ നിന്ന് സംസ്ഥാനത്ത് എത്തിയ എട്ട് പേർക്ക് കൊവിഡ്

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ അധികം വർധനവില്ല. മരണ നിരക്കും കൂടിയിട്ടില്ല. ഷിഗല്ല ഭീതി വേണ്ടെന്നും ശുചിത്വം പാലിക്കുക മാത്രമാണ് രോഗത്തെ ചെറുക്കാനുള്ള വഴിയെന്നും മന്ത്രി പറഞ്ഞു.

Last Updated : Dec 26, 2020, 12:02 PM IST

ABOUT THE AUTHOR

...view details