കണ്ണൂർ: കുരുക്കിലായി ആർഎസ്എസ്. എൻഡിഎ സ്ഥാനാർഥിയാകാൻ സി.കെ ജാനുവിനും ജനാധിപത്യ രാഷ്ട്രീയ പാർട്ടിക്കും പണം നൽകിയത് ആർഎസ്എസ് അറിവോടെയെന്ന് സുരേന്ദ്രൻ പറയുന്നതിന്‍റെ ശബ്ദരേഖ പുറത്ത്. കെ. സുരേന്ദ്രനും ജനാധിപത്യ രാഷ്ട്രീയ പാർട്ടി ട്രഷററായ പ്രസീത അഴീക്കോടും തമ്മിലുള്ള ഫോൺ സംഭാഷണത്തിലാണ് ആർഎസ്എസ് ബന്ധം സുരേന്ദ്രൻ പരാമർശിക്കുന്നത്.
പണമിടപാട് ആര്‍.എസ്.എസ് അറിവോടെ; കെ.സുരേന്ദ്രന്‍റെ ഫോണ്‍ സംഭാഷണം പുറത്ത് ജെആർപിക്കുള്ള ഇരുപത്തിയഞ്ചു ലക്ഷമാണ് കൈമാറുന്നതെന്നും പണം ഏർപ്പാട് ചെയ്തത് ആർഎസ്എസ് ഓർഗനൈസിങ് സെക്രട്ടറി എം. ഗണേഷെന്നും കെ സുരേന്ദ്രൻ ഫോൺ സംഭാഷണത്തിൽ പറയുന്നു.
ഇരുപത്തിയഞ്ചു ലക്ഷം രൂപയാണ് ബത്തേരിയിൽ വച്ച് ജാനുവിന് കൈമാറിയതെന്നും ആർഎസ്എസ് ഇടപെടലിന് കൂടുതൽ തെളിവുണ്ടെന്നും പ്രസീത അഴീക്കോടും വ്യക്തമാക്കി. ആദ്യം കൈമാറിയ പത്തു ലക്ഷത്തിന് പുറമെയാണ് ബിജെപി ഇരുപത്തിയഞ്ച് ലക്ഷം കൂടി സി.കെ ജാനുവിന് നൽകിയതെന്ന് പ്രസീത പറഞ്ഞു.
പാർട്ടിക്കായി നൽകിയ പണവും ജാനു കൈക്കലാക്കിയെന്ന് പ്രസീത Read More: കെ സുരേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വിട്ട് പ്രസീത
പാർട്ടിക്കായി നൽകിയ പണവും ജാനു കൈക്കലാക്കി. മാർച്ച് 26ന് ബത്തേരി മണിമല ഹോം സ്റ്റേയിലെ മുറിയിൽ വച്ചാണ് ബിജെപി വയനാട് ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ ജാനുവിന് പണം കൈമാറിയത്. പണം സ്വീകരിക്കുമ്പോൾ ജാനുവിനൊപ്പം വിനീത എന്ന പെൺകുട്ടിയും ഉണ്ടായിരുന്നു. എം. ഗണേഷുമായി സംസാരിച്ചതിന് കൂടുതൽ തെളിവുണ്ടെന്നും പ്രസീത പറഞ്ഞു. സി.കെ ജാനുവിനെ സംഘടനയിൽ നിന്നും നീക്കും. ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിടുമെന്നും പ്രസീത വ്യക്തമാക്കി.
Read More: സ്ഥാനാർഥിയാകാൻ കോഴ; കെ. സുരേന്ദ്രനെതിരെ കേസ്
സ്ഥാനാർഥിയാകാൻ കൈക്കൂലി നൽകിയെന്ന കേസിൽ സുരേന്ദ്രനെതിരെ സുൽത്താൻ ബത്തേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജാനുവിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.