കണ്ണൂർ:മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷിനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിച്ച് കെ സുധാകരൻ എംപി. ഇയാളെ കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു.
രതീഷിനെ കെട്ടിത്തൂക്കിയതാണോയെന്ന് സംശയമെന്ന് കെ സുധാകരൻ കൂടുതൽ വായനയ്‌ക്ക്:മൻസൂർ കൊലപാതകം: രണ്ടാം പ്രതി തൂങ്ങി മരിച്ച നിലയില്‍
അന്വേഷണ സംഘത്തിനെതിരെയും സുധാകരൻ ആഞ്ഞടിച്ചു. അന്വേഷിച്ച് തെളിവുണ്ടാക്കാനല്ല, മറിച്ച് ഉള്ള തെളിവുകൾ നശിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ചെക്യാടിന് സമീപം രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം മൻസൂറിന്‍റെ കൊലപാതകം ആസൂത്രിതമാണെന്നും അന്വേഷണം വെറും പ്രഹസനമാണെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിനെതിരെ സുധാകരന്‍റെ പ്രതികരണം.
കൂടുതൽ വായനയ്‌ക്ക്:മൻസൂർ കൊലപാതകത്തിലെ അന്വേഷണം പ്രഹസനമെന്ന് പികെ കുഞ്ഞാലിക്കുട്ടി