കണ്ണൂർ: കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരില്‍ മുസ്‌ലിം ലീഗ് പ്രവർത്തകന്‍റെ കൊലപാതകം നടക്കാൻ പാടില്ലാത്ത ഒന്നായിരുന്നുവെന്ന് എം വി ഗോവിന്ദൻ. സംഭവത്തിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ജില്ല സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തളിപ്പറമ്പിൽ യുഡിഎഫ് പറയുന്നതു പോലെ റീപോളിങിന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പാനൂര്‍ കൊലപാതകം നടക്കാൻ പാടില്ലാത്തത്: എം വി ഗോവിന്ദൻ
തളിപ്പറമ്പിൽ റീപോളിങിന്‍റെ ആവശ്യമില്ലെന്നും സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി
ജില്ലയിലെ ഏറ്റവും കൂടുതൽ പോളിങ് നടന്ന മണ്ഡലമാണ് തളിപ്പറമ്പ്. വോട്ടർമാരെ അപമാനിക്കുന്ന രീതിയിലാണ് അവിടെ കള്ളവോട്ട് നടന്നു എന്ന പ്രചരണം നടത്തി യുഡിഎഫ് റീപോളിങ് വേണമെന്ന് ആവശ്യപ്പെടുന്നത്. ഒരു ബൂത്തിലും ബൂത്ത് ഏജന്‍റിനെ ഇരിക്കാൻ സമ്മതിക്കാത്ത സംഭവവും ഉണ്ടായിട്ടില്ല. അങ്ങനെ ഒരു പരാതിയും ഒരു ബൂത്തിൽ നിന്നും ഉണ്ടായിട്ടില്ല. സ്ഥാനാർഥിയും സുധാകരനും പ്രതിപക്ഷ നേതാവും ഒരു പരാതിയും തെളിവും ഇല്ലാത്ത കാര്യത്തിനാണ് റിപോളിങ് ആവശ്യവുമായി മുന്നോട്ട് വന്നിട്ടുള്ളതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.