കേരളം

kerala

ETV Bharat / state

MV Govindan On Anil Kumar : 'വസ്ത്രധാരണം വ്യക്തി സ്വാതന്ത്ര്യവും ജനാധിപത്യ അവകാശവും'; തട്ടം വിവാദത്തിൽ അനിൽകുമാറിനെ തള്ളി എംവി ഗോവിന്ദൻ - ഹിജാബ് വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കി

Hijab Row Statement : തട്ടം വേണ്ടെന്നുപറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ പ്രവർത്തനം കൊണ്ടാണെന്നായിരുന്നു അനിൽകുമാറിന്‍റെ പ്രസ്‌താവന

Bytegovindan  MV Govindan On Anil Kumar Hijab Row Statement  Anil Kumar Hijab Row Statement  MV Govindan On Anil Kumar  Anil Kumar statement about Hijab Row  അനിൽകുമാറിന്‍റെ പർദ്ദ വിവാദം  പർദ്ദ വിവാദത്തിൽ അനിൽകുമാറിനെ തള്ളി എംവി ഗോവിന്ദൻ  പർദ്ദ വിവാദത്തിനെതിരെ എംവി ഗോവിന്ദൻ  അനിൽകുമാറിന്‍റെ പരാമർശം പാർട്ടി നിലപാടല്ല  ഹിജാബ് വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കി  സിതാറാം യെച്ചുരിയുടെ വീട്ടിൽ റെയ്‌ഡ്‌
MV Govindan On Anil Kumar

By ETV Bharat Kerala Team

Published : Oct 3, 2023, 2:30 PM IST

Updated : Oct 3, 2023, 7:55 PM IST

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട് സംസാരിക്കുന്നു

കണ്ണൂർ: സിപിഎം സംസ്ഥാന സമിതി അംഗം അനിൽകുമാറിന്‍റെ പരാമർശം പാർട്ടി നിലപാടല്ല എന്നും അതിലേക്ക് ആരും കടന്ന് കയറേണ്ട കാര്യമില്ലെന്നാണ് പാർട്ടി നിലപാട് എന്നും എംവി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു(MV Govindan On Anil Kumar). വസ്ത്രധാരണം വ്യക്തി സ്വാതന്ത്ര്യവും ജനാധിപത്യ അവകാശവുമാണ്. ഹിജാബ് വിഷയത്തിൽ തന്നെ പാർട്ടി നിലപാട് വ്യക്തമാക്കിയതാണ്. തട്ടം പരാമർശം അനുചിതമാണെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു (Anil Kumar Hijab Row Statement ).

അതേസമയം സീതാറാം യെച്ചൂരിയുടെ വീട്ടിലെ റെയ്‌ഡിൽ പുറത്ത് വരുന്നത് വസ്‌തുതാവിരുദ്ധമായ വാർത്തയാണെന്നും കർഷക സംഘം ഓഫിസിൽ ആണ് പരിശോധനയെന്നും അദ്ദേഹം വ്യക്തമാക്കി. ഓഫിസ് ഉടമസ്ഥത യെച്ചൂരിയുടെ പേരിലാണ്. അവിടെ താമസിക്കുന്ന മാധ്യമ പ്രവർത്തകരെ തേടിയാണ് അന്വേഷണ സംഘം എത്തിയത്. മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയിൽ രാജ്യവ്യാപക പ്രതിഷേധം ഉയരണമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

ALSO READ:'തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത്', അനില്‍കുമാർ കൊളുത്തി വിട്ട വിവാദം കത്തുന്നു

തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ പ്രവർത്തനം കൊണ്ടാണെന്നായിരുന്നു നേരത്തെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. അനിൽകുമാറിന്‍റെ പ്രസ്‌താവന. എന്നാൽ മുസ്‌ലിം മത സംഘടന നേതാക്കൾക്കൊപ്പം സിപിഎം സഹയാത്രികൻ കെടി ജലീലും സിപിഎം എംപി എഎം ആരിഫും പരാമർശത്തിനെതിരെ രംഗത്തെത്തിയതോടെയാണ് സംഗതി പാർട്ടിയുടെ കൈവിട്ടുപോയത്.

ALSO READ:VD Satheesan About Anil Kumar's Hijab Statement : അനില്‍ കുമാറിന്‍റേത് അസംബന്ധ പരാമര്‍ശം, സിപിഎം എരിതീയില്‍ എണ്ണയൊഴിക്കുന്നു : വിഡി സതീശന്‍

വിഡി സതീശന്‍റെ പ്രതികരണം :കെ.അനില്‍കുമാറിന്‍റെ വിവാദ പരാമര്‍ശം അനുചിതവും അസംബന്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (Opposition Leader VD Satheesan). ഒരാള്‍ ഏത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നൊക്കെയുള്ളത് വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും തട്ടം ഒഴിവാക്കുന്നത് കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ നേട്ടമാണെന്ന പ്രസ്‌താവന വിശ്വാസത്തിലേക്കും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുമുള്ള നഗ്‌നമായ കടന്നുകയറ്റമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഘപരിവാറിന് കീഴ്‌പ്പെട്ട കേരളത്തിലെ സിപിഎമ്മിന്‍റെ ഇരട്ടത്താപ്പാണ് അനില്‍കുമാറിന്‍റെ പ്രസ്‌താവനയെന്നും ഹിജാബ് നിരോധിച്ച ബിജെപി സര്‍ക്കാരും തട്ടം ഉപേക്ഷിക്കുന്നത് പാര്‍ട്ടി നേട്ടമായി കാണുന്ന സിപിഎമ്മും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും വിഡി സതീശന്‍ ചോദിച്ചു.

ALSO READ:'ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കാൻ ശ്രമം, പുതുപ്പള്ളിയിൽ അയോദ്ധ്യ ആവർത്തിക്കുന്നോ'... അഡ്വ കെ അനില്‍കുമാറിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

ശബരിമല വിഷയത്തിൽ വിശ്വാസികളെ മുറിവേല്‍പ്പിക്കുന്ന നിലപാടാണ് സിപിഎമ്മും പിണറായി സര്‍ക്കാരും സ്വീകരിച്ചത്. ഗണപതി മിത്താണെന്ന പരാമര്‍ശം വര്‍ഗീയ കക്ഷികള്‍ക്ക് ആയുധമാകുമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടും എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും വിഡി സതീശൻ ആരോപിച്ചു.

Last Updated : Oct 3, 2023, 7:55 PM IST

ABOUT THE AUTHOR

...view details