കേരളം

kerala

By

Published : Jun 29, 2022, 4:17 PM IST

ETV Bharat / state

മുംബൈ ഹെലികോപ്റ്റർ അപകടം : മരിച്ചവരിൽ കണ്ണൂർ സ്വദേശിയും

എണ്ണ-പ്രകൃതി വാതക കോർപറേഷന്‍റെ (ഒഎൻജിസി) ഹെലികോപ്റ്റർ കടലിൽ വീഴുകയായിരുന്നു

mumbai helicopter accident man from kannur found dead  mumbai helicopter accident  Helicopter accident in india  helicopter crash  മുംബൈ ഹെലികോപ്റ്റർ അപകടം  മുംബൈ ഹെലികോപ്റ്റർ അപകടത്തില്‍ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും  ഇന്ത്യയിലെ ഹെലികോപ്റ്റർ അപകടങ്ങള്‍
മുംബൈ ഹെലികോപ്റ്റർ അപകടം: മരിച്ചവരിൽ കണ്ണൂർ സ്വദേശിയും

കണ്ണൂർ :മുംബൈയിൽ ഹെലികോപ്റ്റർ കടലിൽ വീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും. ചാലാട് പടന്നപ്പാലം സ്വദേശി കെ. സഞ്ജു ഫ്രാൻസിസാണ് മരിച്ചത്. ഒഎൻജിസിയുടെ കാറ്ററിംഗ് കരാറുള്ള സറഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സഞ്ജു.

എണ്ണ-പ്രകൃതി വാതക കോർപറേഷന്‍റെ (ഒഎൻജിസി) ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് കടലിൽ വീഴുകയായിരുന്നു. ചൊവ്വാഴ്‌ച രാവിലെ 11.45 ഓടെ ജുഹുവിലെ ഹെലിപാഡിൽ നിന്ന് മുംബൈ ഓഫ്ഷോറിലെ സാഗർ കിരൺ എന്ന റിഗ്ഗിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കവെ ഹെലികോപ്‌റ്റര്‍ കടലില്‍ പതിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details