കേരളം

kerala

ETV Bharat / state

എരിഞ്ഞോളി മൂസ അതുല്യ കലാകാരന്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍ - അനുശോചനം

മൂസയുടെ ദേഹവിയോഗം എല്ലാ അര്‍ഥത്തിലും തീരാനഷ്ട്ം - മുല്ലപ്പള്ളി രാമചന്ദ്രന്‍

ഫയൽ ചിത്രം

By

Published : May 6, 2019, 10:32 PM IST

കണ്ണൂര്‍: ഇന്ത്യക്ക് അകത്തും പുറത്തും ആയിരക്കണക്കിന് ആരാധാകന്‍മാരെ സൃഷ്ടിച്ച അതുല്യകലാകാരനാണ് എരഞ്ഞോളി മൂസയെന്ന് കെ പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അദ്ദേഹത്തിന്‍റെ ബാല്യവും കൗമാരവുമെല്ലാം ദാരിദ്രവും പട്ടിണിയും നിറഞ്ഞതായിരുന്നിട്ട് പോലും മനസില്‍ കലയെ ഉപാസിച്ച് ജീവിതം സ്വയം സമര്‍പ്പിച്ച ആളു കൂടിയാണ് മൂസയെന്ന് മുല്ലപ്പള്ളി തലശ്ശേരിയിൽ പറഞ്ഞു. ഫോക് ലോര്‍ അക്കാദമിയുടെ ഉപാധ്യക്ഷസ്ഥാനത്തേക്ക് അദ്ദേഹത്തെ നിയോഗിച്ചത് വലിയ അംഗീകാരമാണ്. മൂസയുടെ ദേഹവിയോഗം എല്ലാ അര്‍ഥത്തിലും തീരാനഷ്ട്മാണെന്നും അദ്ദേഹം പറഞ്ഞു. എരഞ്ഞോളി മൂസയുടെ വസതിയിലെത്തി അനുശോചനം അറിയിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍.

ABOUT THE AUTHOR

...view details