കോട്ടയത്ത് 538 പേർ കൊവിഡ് ചികിത്സയിൽ - കൊവിഡ് കേസുകൾ കോട്ടയം
മണർകാട്, പാമ്പാടി, അയർക്കുന്നം മേഖലകളിൽ സമ്പർക്ക രോഗികളുടെ എണ്ണം കൂടിവരികയാണ്.
കോട്ടയം:ജില്ലയില്‍ 53 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകർ ഉൾപ്പെടെ 42 പേർക്ക് സമ്പര്‍ക്കം വഴിയാണ് രോഗം. കോട്ടയം മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ ആറ് പേർക്കാണ് കൊവിഡ് ബാധിച്ചത്. പ്രത്യേക കൊവിഡ് ക്ലസ്റ്ററായ അതിരമ്പുഴയിൽ നാല് പേർക്കും ഏറ്റുമാനൂരിൽ മൂന്ന് പേർക്കും രോഗമുണ്ട്. മണർകാട്, പാമ്പാടി, അയർക്കുന്നം മേഖലകളിലും സമ്പർക്ക രോഗികളുടെ എണ്ണം ഉയരുകയാണ്. കൂടാതെ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ എട്ട് പേരും വിദേശത്ത് നിന്നെത്തിയ ഒരാളും രോഗബാധിതരുടെ പട്ടികയിൽ ഉൾപ്പെടുന്നു. വിവിധ ആശുപത്രികളിലായി 538 പേരാണ് വൈസ് ബാധിച്ച് ചികിത്സയിൽ തുടരുന്നത്.