കണ്ണൂർ:മഴക്കാലം തുടങ്ങിയിട്ടും പണി പൂർത്തിയാക്കാനാവാതെ ജില്ലയിലെ മലയോര റോഡുകൾ. കണിയാറുവയൽ കാഞ്ഞിലേരി ഉളിക്കൽറോഡിന്‍റെ അവസ്ഥ ദയനീയമാണ്. ഒന്നര വർഷം മുമ്പ് പ്രവൃത്തി ആരംഭിച്ച റോഡിപ്പോൾ ചെളി കുളമാണ്. കിഫ്ബിയിൽ ഉൾപ്പെടുത്തി 62 കോടി ചെലവിൽ പൊതുമരാമത്ത് മന്ത്രിയാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.
മഴക്കാലം തുടങ്ങിയിട്ടും പണിപൂര്‍ത്തിയാകാതെ മലയോര റോഡുകൾ - കിഫ്ബി
ഒന്നര വർഷം മുമ്പ് പ്രവൃത്തി ആരംഭിച്ച റോഡിപ്പോൾ ചെളി കുളമാണ്. കിഫ്ബിയിൽ ഉൾപ്പെടുത്തി 62 കോടി ചെലവിൽ പൊതുമരാമത്ത് മന്ത്രിയാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.
മഴക്കാലം തുടങ്ങിയിട്ടും പണിപൂര്‍ത്തിയാകാതെ മലയോര റോഡുകൾ
കരാറുകാരുടെ മെല്ലെപ്പോക്കും ഉദ്യോഗസ്ഥരുടെ അനാസ്ഥയുമാണ് ജനം പൊറുതിമുട്ടാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നും നടപടിയില്ലെങ്കിൽ ശക്തമായപ്രക്ഷോഭ പരിപാടി ആരംഭിക്കാനുമാണ് ജനങ്ങളുടെ തീരുമാനം.