കണ്ണൂര്‍:റോഡിൽ നഷ്‌ടപ്പെട്ട, മധ്യവയസ്‌കൻ്റെ പണമടങ്ങിയ പേഴ്‌സ് കൈക്കലാക്കുന്ന യുവാവിന്‍റെ ദൃശ്യം പുറത്ത്. മാഹിയിലെ പൂഴിത്തല അതിർത്തി പ്രദേശത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. പ്രതിയെ പിടികൂടുന്നതിനായി പൊലീസാണ് വീഡിയോ പുറത്തുവിട്ടത്.
ബാറിൽ നിന്നും മദ്യം വാങ്ങി അരയിൽ തിരുകി നടക്കുന്നതിനിടെ പേഴ്‌സ് നിലത്തുവീണു. നടപ്പാതയിലൂടെ വരുകയായിരുന്ന യുവാവ് ഇതു കാണുകയും കൈക്കലാക്കുകയുമായിരുന്നു. സംഭവം സമീപത്തെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞു.