കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ഓക്‌സിജന്‍ പ്ലാന്‍റ് നിര്‍മിക്കുമെന്ന് നിയുക്ത എംഎല്‍എ എംവി ഗോവിന്ദൻ. ഒരുകോടി ചെലവില്‍ മിനിട്ടില്‍ 600 ലിറ്റര്‍ ഓക്‌സിജന്‍ ഉദ്പാദന ശേഷിയുളള പ്ലാന്‍റാണ് താലൂക്ക് ആശുപത്രിയില്‍ സ്ഥാപിക്കുന്നത്. മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണാധികാരികളെ നേരില്‍കണ്ട് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളൾ എംഎല്‍എ വിലയിരുത്തിയിരുന്നു.
തളിപ്പറമ്പ് മണ്ഡലത്തില്‍ കൊവിഡ് പ്രതിരോധം സുസജ്ജമെന്ന് എംവി ഗോവിന്ദൻ
പ്ലാന്‍റ് നിര്‍മാണത്തോടൊപ്പം പൈപ്പ് വഴി ഓക്‌സിജന്‍ വിതരണത്തിനുളള സംവിധാനവും ഒരുക്കും. മണ്ഡലത്തിലെ കൊവിഡ് പ്രതിരോധത്തിന് ആരോഗ്യ മേഖല പൂര്‍ണ്ണ സജ്ജമാണെന്നും യാതൊരു ആശങ്കയും വേണ്ടെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.
പ്ലാന്‍റ് നിര്‍മാണത്തോടൊപ്പം പൈപ്പ് വഴി ഓക്‌സിജന്‍ വിതരണത്തിനുളള സംവിധാനവും ഒരുക്കും. മണ്ഡലത്തിലെ കൊവിഡ് പ്രതിരോധത്തിന് ആരോഗ്യ മേഖല പൂര്‍ണ്ണ സജ്ജമാണെന്നും യാതൊരു ആശങ്കയും വേണ്ടെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്സൺ മുര്‍ഷിദ കൊങ്ങായി, വൈസ് ചെയര്‍മാന്‍ കല്ലിങ്കല്‍ പത്മനാഭന്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ നബീസ ബീവി, ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. എ. ശുശീല്‍, ഡി.പി.എം പി.കെ അനില്‍കുമാര്‍ എന്നിവരും എം.വി ഗോവിന്ദനൊപ്പം ഉണ്ടായിരുന്നു.