കണ്ണൂർ: മൂന്ന് സെന്‍റ് ഭൂമിയും മൂന്ന് ലക്ഷം രൂപയും ലഭിക്കുമെന്ന സർക്കാർ വാഗ്‌ദാനം കേട്ട് വാടക വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് നിത്യരോഗികളായ പൊന്നുചാമിയും ചെല്ലതങ്കവും. ഏഴ് വർഷം കഴിഞ്ഞു. ഒന്നും സംഭവിച്ചില്ല. ഇപ്പോൾ കണ്ണൂരിലെ എരമം കുറ്റൂർ പഞ്ചായത്തിലെ വെള്ളോറ മൂന്നു സെന്‍റ് കോളനിയിൽ പ്ലാസ്റ്റിക് ഷീറ്റും ഓലയും മേഞ്ഞ കൂരയില്‍ അന്തിയുറങ്ങുന്ന വൃദ്ധ ദമ്പതികൾക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നമില്ല. ചെല്ലതങ്കം വീട്ടുജോലി ചെയ്താല്‍ കിട്ടുന്ന തുച്ഛ വേതനത്തില്‍ ഒരു ദിവസം കഴിഞ്ഞുപോകുന്നതിനെ കുറിച്ച് മാത്രമാണ് ഇവരുടെ ചിന്ത. കന്യാകുമാരിയിൽ നിന്ന് നിർമാണ ജോലികൾക്കായി 40 വർഷം മുമ്പാണ് ഇവർ കണ്ണൂരിലെ ഉളിക്കലിൽ എത്തിയത്. വാടക വീടുകളില്‍ മാറി മാറി കഴിഞ്ഞു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ആയിരത്തോളം കുടുംബങ്ങൾക്ക് വെള്ളോറയില്‍ ഭൂമി നല്‍കിയപ്പോൾ ഇവർക്കും ലഭിച്ചു മൂന്നു സെന്‍റ്. പക്ഷേ കുഴിയെടുക്കാൻ പോലും മണ്ണില്ലാത്ത വെള്ളോറയിലെ ചീങ്ക പ്രദേശമാണ് റവന്യൂ അധികൃതർ അളന്നു നൽകിയത്.
ഈ പാവങ്ങളെ ഇനിയും പറഞ്ഞു പറ്റിക്കരുത്: പ്ലാസ്റ്റിക് കൂരയില്‍ വൃദ്ധ ദമ്പതികളുടെ നരകജീവിതം - വെള്ളോറയിലെ മൂന്ന് സെന്‍റ് ഭൂമി
കന്യാകുമാരിയിൽ നിന്ന് നിർമാണ ജോലികൾക്കായി 40 വർഷം മുമ്പാണ് ഇവർ കണ്ണൂരിലെ ഉളിക്കലിൽ എത്തിയത്. വാടക വീടുകളില്‍ മാറി മാറി കഴിഞ്ഞു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ആയിരത്തോളം കുടുംബങ്ങൾക്ക് വെള്ളോറയില്‍ ഭൂമി നല്‍കിയപ്പോൾ ഇവർക്കും ലഭിച്ചു മൂന്നു സെന്‍റ്. പക്ഷേ കുഴിയെടുക്കാൻ പോലും മണ്ണില്ലാത്ത വെള്ളോറയിലെ ചീങ്ക പ്രദേശമാണ് റവന്യൂ അധികൃതർ അളന്നു നൽകിയത്.
വീടു നിർമിക്കാൻ മൂന്ന് ലക്ഷം ഉടൻ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു. ഇതോടെ 40 വർഷത്തെ വാടക ജീവിതം അവസാനിപ്പിച്ച് വെള്ളോറയിലെത്തി. ചുട്ടുപൊള്ളുന്ന ചീങ്ക പ്രദേശത്ത് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് താമസം തുടങ്ങിയത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞെങ്കിലും വീടു നിർമിക്കാൻ അനുവദിച്ച മൂന്ന് ലക്ഷം രൂപ മാത്രം ഇവരെ തേടിയെത്തിയില്ല. കയറി കിടക്കാൻ അടച്ചുറപ്പുള്ള വീടിനായി പഞ്ചായത്ത് മുതൽ ജില്ലാ കലക്‌ടറെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സർക്കാരിന്‍റെ ലൈഫ് പദ്ധതിയില്‍ മുൻഗണന പ്രകാരം ഈ കുടുംബത്തെ ഉൾപ്പെടുത്തുമെന്ന വാഗ്ദാനം മാത്രമാണ് ഇപ്പോഴും പഞ്ചായത്ത് അംഗം നല്‍കുന്നത്. ഈ മഴക്കാലത്തെങ്കിലും പ്ലാസ്റ്റിക് ഷീറ്റില്‍ കെട്ടി ഉയർത്തിയ കൂര ചോർന്നൊലിക്കരുത് എന്ന് മാത്രമാണ് ഇപ്പോൾ ഇവരുടെ ആഗ്രഹം.