കണ്ണൂർ: ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിൽ രജിസ്റ്റർ ചെയ്‌ത കേസുകളിൽ എം.സി ഖമറുദ്ദീൻ എംഎൽഎയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു. നിക്ഷേപകരിൽ നിന്ന് പണം വാങ്ങിയതിന്‍റെ പൂർണ ഉത്തരവാദിത്തം ജ്വല്ലറി എംഡിക്കും മറ്റ് കൂട്ടാളികൾക്കുമാണെന്ന് എംഎൽഎ മൊഴി നൽകി. താൻ വെറും ചെയർമാൻ മാത്രമാണെന്നും സാമ്പത്തിക ഇടപാടുകൾ മുഴുവൻ നടത്തിയത് എംഡി പൂക്കോയ തങ്ങൾ അടക്കമുള്ളവരാണ്. ജനപ്രതിനിധി ആയതുകൊണ്ടും രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുകൊണ്ടും ജ്വല്ലറി കാര്യത്തിൽ കൂടുതൽ ഇടപെടാനില്ലായിരുന്നു എന്നും ഖമറുദ്ദീൻ ക്രൈംബ്രാഞ്ച് സംഘത്തോട് വ്യക്തമാക്കി.
എം.സി ഖമറുദ്ദീൻ എംഎൽഎയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു
നിക്ഷേപകരിൽ നിന്ന് പണം വാങ്ങിയതിന്‍റെ പൂർണ ഉത്തരവാദിത്തം ജ്വല്ലറി എംഡിക്കും മറ്റ് കൂട്ടാളികൾക്കുമാണെന്ന് എം.സി ഖമറുദ്ദീൻ എംഎൽഎ മൊഴി നൽകി
എം.സി ഖമറുദ്ദീൻ എംഎൽഎയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു
ഡിവൈഎസ്‌പി സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണൂർ സെൻട്രൽ ജയിലിലെത്തി ഖമറുദ്ദീനെ ചോദ്യം ചെയ്‌തത്. പയ്യന്നൂരിൽ രജിസ്റ്റർ ചെയ്‌ത 13 കേസുകളിൽ ഖമറുദ്ദീന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായെന്നും ഡിവൈഎസ്‌പി വ്യക്തമാക്കി. അതേസമയം ഒളിവിലുള്ള പൂക്കോയ തങ്ങളെ പിടികൂടാൻ കഴിയാത്തത് അന്വേഷണത്തെ ബാധിക്കുന്ന അവസ്ഥയാണ്. എംഡിയേയും ചെയർമാനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌താൽ മാത്രമേ തട്ടിപ്പിൽ കൂടുതൽ വ്യക്തത വരുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
Last Updated : Nov 27, 2020, 4:48 PM IST