കണ്ണൂർ : മട്ടന്നൂരില്‍ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. ഞായറാഴ്‌ച ഉച്ചയോടെ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.സമയത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൈയ്യാങ്കളിയില്‍ കലാശിച്ചത്. സ്വകാര്യ ബസ് ജീവനക്കാർ കൂട്ടം തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.
Video | സമയത്തെ ചൊല്ലിയുള്ള വാക്കേറ്റം അതിരുവിട്ടു ; മട്ടന്നൂരില്‍ സ്വകാര്യ ബസ് ജീവനക്കാർ ഏറ്റുമുട്ടി - clash between private bus workers in mattannur kannur
കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഹരിശ്രീ, പ്രസാദം ബസുകളിലെ ജീവനക്കാർ ഏറ്റുമുട്ടി
കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഹരിശ്രീ, പ്രസാദം എന്നീ ബസുകളിലെ ജീവനക്കാരാണ് തമ്മില്‍തല്ലിയത്. കണ്ണൂരിൽ നിന്ന് മത്സരിച്ചോടിയെത്തിയ ബസുകള്‍ മട്ടന്നൂർ സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് നാടകീയ രംഗങ്ങള്‍.
സംഭവം, അറിഞ്ഞ് മട്ടന്നൂർ പൊലീസ് സ്ഥലത്തെത്തി തുടര്‍ന്ന് ഇരു ബസുകളും കസ്റ്റഡിയിലെടുത്തു. കണ്ണൂർ - പയ്യന്നൂർ - കോഴിക്കോട് - മട്ടന്നൂർ റൂട്ടുകളിൽ ബസുകളുടെ മത്സരയോട്ടം തുടർക്കഥയാവുകയാണ്. ബസുകളുടെ നിയമലംഘനത്തെ തുടര്‍ന്ന് തലശേരിയിലും കണ്ണൂരിലും നേരത്തേ നിരവധി അപകടങ്ങളുണ്ടായി ആളുകള്‍ക്ക് പരിക്കേറ്റിരുന്നു.