കണ്ണൂർ: പാനൂർ പൊയിലൂരിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്‌ടർ കെ.പി.പ്രമോദിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പൊയിലൂരിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി - കണ്ണൂർ കഞ്ചാവ്
മൂന്ന് ആഴ്‌ച വളർച്ചയെത്തിയ രണ്ട് കഞ്ചാവ് ചെടികളാണ് കണ്ണൂര്‍ പൊയിലൂരിൽ എക്സൈസ് സംഘം കണ്ടെത്തിയത്.
പൊയിലൂരിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി
പൊയിലൂർ ഭാഷാപോഷിണി എയ്‌ഡഡ് എൽ.പി.സ്‌കൂളിന്‍റെ മുൻവശത്ത് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന് സമീപത്തായാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. മൂന്ന് ആഴ്‌ച വളർച്ചയെത്തിയ രണ്ട് കഞ്ചാവ് ചെടികളാണുണ്ടായിരുന്നത്. ഇതോടെ സെൻട്രൽ പൊയിലൂർ ഭാഗങ്ങളിൽ എക്സൈസ് പരിശോധന ശക്തമാക്കി.