കണ്ണൂർ: പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ വഴിത്തിരിവ്. പ്രതിയായ ഷിനോസിന്‍റെ ഫോണിൽ നിന്ന് കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതുൾപ്പെടെയുള്ള തെളിവുകൾ ലഭിച്ചതായാണ് സൂചന. വിശദ പരിശോധനയ്‌ക്കായി ഫോൺ സൈബർ സെല്ലിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഇസ്‌മയിലിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. രണ്ടു സംഘമായാണ് അന്വേഷണം നടത്തുന്നത്. രാവിലെ അന്വേഷണ സംഘം എത്തി നാട്ടുകാരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഫോണിലെ വിവരങ്ങൾ ലഭിച്ചതിനു ശേഷം അന്വേഷണം വ്യാപിപ്പിക്കും. നേരത്തെ അക്രമികൾ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന മൂന്ന് ഇരുചക്ര വാഹനങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.
കൂടുതൽ വായനയ്‌ക്ക്:മൻസൂർ കൊലപാതകം; ഷിനോസിന്‍റെ മൊബൈൽ ഫോണിൽ നിർണായക വിവരങ്ങള്‍