കേരളം

kerala

ETV Bharat / state

മൻസൂർ വധം : പ്രതികൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്.

mansoor-murder-all-accused-in-police-custody  mansoor-murder  all-accused-in-police-custody  police-custody  മൻസൂർ കൊലപാതകം  പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
മൻസൂർ കൊലപാതകം: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

By

Published : Apr 19, 2021, 3:17 PM IST

കണ്ണൂർ:മൻസൂർ വധക്കേസിലെ ഏഴ് പ്രതികളെയും കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അഞ്ച് ദിവസത്തേക്കാണ് കസ്‌റ്റഡി. ഒന്നാം പ്രതി ഷിനോസ് കൊവിഡ് കാരണം കോടതിയിൽ ഹാജരായില്ല.

കൂടുതൽ വായനയ്ക്ക്: മൻസൂർ കൊലപാതകം : മുഴുവൻ പ്രതികളെയും തിങ്കളാഴ്ച പൊലീസ് കസ്റ്റഡിൽ വിടും

പ്രതിപ്പട്ടികയിലുള്ള മിക്കവരും സിപിഎം നേതാക്കളും പ്രവർത്തകരുമാണ്. എട്ടാം പ്രതി ശശി സിപിഎം കൊച്ചങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്. പത്താം പ്രതി ജാബിർ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും അഞ്ചാം പ്രതി സുഹൈൽ ഡിവൈഎഫ്ഐ പാനൂർ മേഖല ട്രഷററുമാണ്.രണ്ടാം പ്രതി രതീഷ് ആത്മഹത്യ ചെയ്‌തിരുന്നു.

ഈ ആത്മഹത്യ കൊലപാതകമാണെന്ന് ആരോപണമുണ്ട്. അതേസമയം അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സിപിഎമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്താന്‍ പൊലീസ് ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

ABOUT THE AUTHOR

...view details