കണ്ണൂർ: നായാട്ടിന് പോയ ആൾ വെടിയേറ്റ് മരിച്ചു. എടൂർ കമ്പനി നിരത്ത് സ്വദേശി പുലുക്കി പി.ആർ മോഹനൻ (52 )ആണ് മരിച്ചത്. എടപ്പുഴ വനത്തിൽ വെച്ചാണ് ഇയാൾക്ക് വെടിയേറ്റത്. ഇയാളുടെ കൂടെയുണ്ടായിരുന്നയാളെ തോക്കുസഹിതം പൊലീസ് പിടികൂടി.
കണ്ണൂരിൽ നായാട്ടിന് പോയ ആൾ വെടിയേറ്റ് മരിച്ചു - edappuzha
എടൂർ കമ്പനി നിരത്ത് സ്വദേശി പുലുക്കി പി.ആർ മോഹനനാണ് മരിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്നയാളെ പൊലീസ് പിടികൂടി.
മരത്തിൽ കയറി വെടിവെയ്‌ക്കാൻ തുടങ്ങുമ്പോൾ കാലുതെറ്റി ഇയാൾ താഴെ വീണു. വീഴ്‌ചയിൽ കയ്യിലിരുന്ന തോക്കിൽ നിന്നും വെടിയേറ്റതാകാമെന്നാണ് പൊലീസിന്‍റെ നിഗമനം. മോഹനന്‍റെ കാൽമുട്ടിന് വെടികൊണ്ട പരിക്കുണ്ടായിരുന്നു. കൂടെ ഉണ്ടായിരുന്ന ആളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
സംഭവമറിഞ്ഞ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. വെടിയേറ്റ് മണിക്കൂറുകൾക്ക് ശേഷമാണ് ഉൾവനത്തിൽ നിന്നും മോഹനനെ പുറത്തെത്തിച്ചത്. ഇതിനിടെ ചോരവാർന്നാണ് ഇയാൾ മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി.