കണ്ണൂര്‍:കുഞ്ഞിമംഗലത്ത്വീടിൻ്റെ മേൽക്കൂര തകർന്ന് വീണു. ഗൃഹനാഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ലൂക്കോസ് സെബാസ്റ്റ്യന്‍റെ വീടിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.
'രക്ഷിച്ചത് മൊബൈല്‍ ഫോൺ': വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണപ്പോൾ ഗൃഹനാഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് - kannur news updates
അടുത്ത മുറിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ അടിച്ചതോടെ ലൂക്കോസ് സെബാസ്റ്റ്യൻ കട്ടിലില്‍ നിന്ന് എഴുന്നേറ്റ് മൊബൈലിനടുത്തേക്ക് നീങ്ങിയപ്പോഴേക്കും വീടിന്‍റെ മേല്‍ക്കൂര കട്ടിലേക്ക് തകര്‍ന്ന് വീണാണ് അപകടം.
കുഞ്ഞിമംഗലത്ത് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണു
കണ്ണിന് അസുഖം ബാധിച്ച സെബാസ്റ്റ്യന്‍ കണ്ണില്‍ മരുന്ന് ഒഴിച്ച് കിടപ്പ് മുറിയിലെ കട്ടിലില്‍ കിടക്കുകയായിരുന്നു. അടുത്ത മുറിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ അടിച്ചതോടെ കട്ടിലില്‍ നിന്ന് എഴുന്നേറ്റ് മൊബൈലിനടുത്തേക്ക് നീങ്ങിയപ്പോഴേക്കും വീടിന്‍റെ മേല്‍ക്കൂര കട്ടിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു.