കേരളം

kerala

ETV Bharat / state

തളിപ്പറമ്പില്‍ ലഹരി വസ്‌തുവുമായി യുവാവ് പിടിയില്‍ - drugs

രാമന്തളി എട്ടിക്കുളം സ്വദേശി കെ.എ.ഹംസാസാണ് ബുധനാഴ്‌ച എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായത്.

ലഹരി വസ്‌തുവുമായി യുവാവ് എക്‌സൈസിന്‍റെ പിടിയില്‍  കണ്ണൂര്‍ വാര്‍ത്തകള്‍  എക്‌സൈസ് സംഘം  എം.ഡി.എം.എ പിടിച്ചെടുത്തു  drugs  kannur latest news
ലഹരി വസ്‌തുവുമായി യുവാവ് എക്‌സൈസിന്‍റെ പിടിയില്‍

By

Published : Jan 15, 2020, 2:51 PM IST

കണ്ണൂര്‍: തളിപ്പറമ്പില്‍ മാരക ലഹരി വസ്‌തുവായ എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍. രാമന്തളി എട്ടിക്കുളം സ്വദേശി കെ.എ.ഹംസാസാണ് ബുധനാഴ്‌ച എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും മൂന്ന് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. എം.ഡി.എം.എ വളരെ കുറച്ച് ഉപയോഗിച്ചാല്‍ പോലും പത്ത് മണിക്കൂര്‍ വരെ അതിന്‍റെ ലഹരി നില്‍ക്കും. ബുധനാഴ്‌ച രാവിലെ 6.45 നാണ് ഇയാള്‍ എക്‌സൈസ് സംഘത്തിന്‍റെ പിടിയിലാകുന്നത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ എക്‌സൈസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ നവംബറില്‍ പയ്യന്നൂര്‍ പൊലീസിനെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ബുധനാഴ്‌ച വൈകുനേരം ഇയാളെ പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

സി.ഐ. വി.വി. പ്രഭാകരന്‍, പ്രിവന്‍റീവ് ഓഫീസര്‍മാരായ കെ.പി.മധുസൂദനന്‍, കെ.വി.ഗിരീഷ്, എം.വി.അഷറഫ്, കെ. രത്‌നകുമാര്‍, കെ.രാജേഷ്, പി.കെ.രാജീവന്‍, സി.ഇ.ഒ മാരായ കെ.ടി.എന്‍.മനോജ്, രജി രാഗ്, പി.പി.മനോഹരന്‍, പി.വി.പ്രകാശന്‍, വനിതാ സി.ഇ.ഒമാരായ എം.പി.അനു, പി.ആരതി, ഡ്രൈവര്‍ പി.വി.പുരുഷോത്തമന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ABOUT THE AUTHOR

...view details