കേരളം

kerala

ETV Bharat / state

കൊവിഡ് നിരീക്ഷണത്തിലായിരിക്കെ മരിച്ചയാളുടെ പരിശോധനാ ഫലം നെഗറ്റീവ് - കണ്ണൂർ

ഒരാഴ്ച മുമ്പ് ദുബൈയിൽ നിന്നെത്തിയ ഇദ്ദേഹം തലശ്ശേരിയിലെ ലോഡ്‌ജിൽ ക്വാറൻ്റൈനിൽ കഴിയുകയായിരുന്നു.

കണ്ണൂരിൽ കൊവിഡ് നിരീക്ഷണം  കൊവിഡ് 19  കണ്ണൂർ  covid negative
കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച ഷംസുദ്ദീന് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു

By

Published : Jul 4, 2020, 5:55 PM IST

കണ്ണൂർ:ദുബൈയിൽ നിന്നെത്തി നിരീക്ഷണത്തിലിരിക്കെ മരിച്ച മുഴപ്പിലങ്ങാട് സ്വദേശി ഷംസുദീൻ്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. തലച്ചോറിലെ രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്ന് ഡിഎംഒ അറിയിച്ചു. ഷംസുദ്ദീൻ്റെ സംസ്‌കാരം തലശ്ശേരി സ്റ്റേഡിയം ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും. ഒരാഴ്ച മുമ്പ് ദുബൈയിൽ നിന്നെത്തിയ ഇദ്ദേഹം തലശ്ശേരിയിലെ ലോഡ്‌ജിൽ ക്വാറൻ്റൈനിൽ കഴിയുകയായിരുന്നു. രക്തസമ്മർദ്ദം വർധിച്ചതിനെ തുടര്‍ന്ന് ഷംസുദ്ദീനെ വെള്ളിയാഴ്‌ച തലശ്ശേരി ജനറൽ ആശുപത്രിയിലേക്കും പിന്നീട് പരിയാരത്തേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെയാണ് ഇയാൾ മരിച്ചത്.

ABOUT THE AUTHOR

...view details