കേരളം

kerala

ETV Bharat / state

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15കാരിയെ കടത്തിക്കൊണ്ടുപോയി; യുവാവ് പിടിയിൽ - കണ്ണൂർ പോക്സോ കേസ്

പ്രതി റിമാൻഡിലായ വിവരമറിഞ്ഞ് പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

pocso case kannur  kannur pocso case  kannur instagram lovers arrested  ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15കാരിയെ കടത്തിക്കൊണ്ടുപോയി  കണ്ണൂർ പോക്സോ കേസ്  കണ്ണൂരിൽ 15കാരിയെ കടത്തിക്കൊണ്ടുപോയി
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15കാരിയെ കടത്തിക്കൊണ്ടുപോയി

By

Published : Jul 26, 2021, 11:26 PM IST

Updated : Jul 26, 2021, 11:33 PM IST

കണ്ണൂർ:തളിപ്പറമ്പിൽ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട 15കാരിയെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കൊല്ലം സ്വദേശി എസ്. ശരത്താണ് (21) പൊലീസിന്‍റെ പിടിയിലായത്. പോക്‌സോ വകുപ്പ് ചേർത്ത് കേസ് രജിസ്റ്റർ ചെയ്‌ത പ്രതിയെ റിമാൻഡ് ചെയ്‌തു.

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ ട്രെയിൻ മാര്‍ഗം ഇക്കഴിഞ്ഞ 24ന് കടത്തിക്കൊണ്ട് പോവുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.

Also Read:അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി ചാക്കിലാക്കി കുഴിച്ചിട്ട നിലയില്‍

തുടർന്ന്, ഇന്‍സ്‌പെക്‌ടർ എ.വി. ദിനേശിന്‍റെ നേതൃത്വത്തില്‍ കൊല്ലം കടയ്ക്കിലെ യുവാവിന്‍റെ വീട്ടിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. രണ്ടാഴ്‌ചത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്‌തിരിക്കുന്നത്.

അതേസമയം, പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് നാട്ടിലെത്തിച്ച പെണ്‍കുട്ടി യുവാവ് കേസില്‍ റിമാൻഡിലായ വിവരമറിഞ്ഞ് തിങ്കളാഴ്‌ച രാവിലെ വീട്ടില്‍ കൃഷി ആവശ്യത്തിന് സൂക്ഷിച്ചിരുന്ന കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി അപകടനില തരണം ചെയ്‌തിട്ടുണ്ട്.

Last Updated : Jul 26, 2021, 11:33 PM IST

ABOUT THE AUTHOR

...view details