കണ്ണൂര്‍:നിര്‍ത്തിയിട്ട സ്വകാര്യ ബസുകളിൽ നിന്നും ബാറ്ററി മോഷ്ടിക്കുന്നയാള്‍ അറസ്റ്റില്‍. തലശേരി സി.ഐ സനൽകുമാറും സംഘവുമാണ് ഇയാളെ പിടികൂടിയത്. തലശേരി ഗോപാല പേട്ട സ്വദേശി മുണ്ടനിക്കോട്ട് ഫഹദ് (24)ആണ് അറസ്റ്റിലായത്. തലശേരി ബസ്റ്റാൻഡിൽ നിര്‍ത്തിയിട്ട ബസിൽ നിന്നും ചമ്പാട് നിന്നും ബസുകളിൽ നിന്നും ബാറ്ററി മോഷ്ടിച്ചത് ഫഹദാണ്. ഓട്ടോയിലെത്തിയാണ് മോഷണം. ചമ്പാട് നിന്ന് അക്ഷയ ബസിൽ നിന്നും ബാറ്ററി മോഷണം പോയതോടെ പാനൂർ പൊലീസും അന്വേഷണത്തിലായിരുന്നു. തലശേരിയിലും സമാനമായ പരാതി ഉയർന്നതോടെ ഫഹദ് ഓടിച്ച ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി വലയിലായത്.
സ്വകാര്യ ബസുകളിൽ നിന്നും ബാറ്ററി മോഷ്ടിക്കുന്ന യുവാവ് അറസ്റ്റില്‍ - private buses
തലശേരി ഗോപാല പേട്ട സ്വദേശി മുണ്ടനിക്കോട്ട് ഫഹദ് (24)ആണ് അറസ്റ്റിലായത്. തലശേരി ബസ്റ്റാൻഡിൽ നിര്‍ത്തിയിട്ട ബസിൽ നിന്നും ചമ്പാട് നിന്നും ബസുകളിൽ നിന്നും ബാറ്ററി മോഷ്ടിച്ചത് ഫഹദാണ്.
സ്വകാര്യ ബസുകളിൽ നിന്നും ബാറ്ററി മോഷ്ടിക്കുന്നയാള്‍ അറസ്റ്റില്‍
കൊവിഡ് കാലമായതിനാൽ വിശദമായി ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ല. റിമാൻഡ് ചെയ്ത പ്രതിയെ കൊവിഡ് പരിശോധന നെഗറ്റീവ് ആണെങ്കിൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും.