കേരളം

kerala

ETV Bharat / state

പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍ - kannur crime news

തിരുമേനി മുതുവത്തെ പാമ്പുരുളിയേല്‍ ബേബി എന്ന ഡൊമിനിക്കാണ് അറസ്റ്റിലായത്.

sexual abuse  man arrested for sexually abusing girl  പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍  കണ്ണൂർ  kannur crime news  crime latest news
പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍

By

Published : Dec 10, 2019, 4:00 PM IST

കണ്ണൂർ: ചെറുപുഴയിൽ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍. തിരുമേനി മുതുവത്തെ പാമ്പുരുളിയേല്‍ ബേബി എന്ന ഡൊമിനിക് (49) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. അടുത്തിടെ വീണ്ടും പീഡന ശ്രമമുണ്ടായി. അതിന് ശേഷം പെൺകുട്ടി വിദ്യാലയത്തിൽ പോയില്ല. സ്‌കൂൾ അധികൃതർ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകരെ വിവരമറിയച്ചു.
കേസെടുത്ത് അന്വേഷണം നടത്തിയ ചെറുപുഴ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വീട്ടിലെ സന്ദർശകനും മൂന്നു കുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ പ്രതി. ഇയാളെ കോടതിയിൽ ഹാജരാക്കും.

ABOUT THE AUTHOR

...view details