വാഹനാപകടം ആസൂത്രിതമെന്ന് എപി അബ്ദുള്ളക്കുട്ടി
ആക്രമണത്തിന് തൊട്ടു മുൻപ് ഖത്തറിൽ നിന്നും ഭീഷണി കോൾ വന്നിരുന്നെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കണ്ണൂർ: മലപ്പുറത്ത് നടന്നത് ആസൂത്രിത ആക്രമണമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി. വാഹനത്തിന് നേരെ കല്ലെറുണ്ടായെന്നും രണ്ടത്താണിയിൽ വെച്ച് ടോറസ് വാഹനം ഉപയോഗിച്ച് തന്റെ കാറിൽ ഇടിപ്പിച്ചുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. പൊലീസ് വരും മുൻപ് വാഹനത്തിലെ എക്സ്ട്രാ ഫിറ്റിങ്സ് അഴിച്ചു മാറ്റി രണ്ട് തവണ വാഹനത്തിൽ ടോറസ് ലോറി ഇടിപ്പിച്ചു. ആക്രമണത്തിന് തൊട്ടു മുൻപ് ഖത്തറിൽ നിന്നും ഭീഷണി കോൾ വന്നിരുന്നു. സോഷ്യൽ മീഡിയയിലും പുറത്തും തനിക്കെതിരെ വ്യാപക ആക്രമണം നടക്കുന്നുണ്ടെന്നും പല തവണ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും എപി അബ്ദുള്ളക്കുട്ടി ആരോപിച്ചു.