കേരളം

kerala

ഓരോ ഋതുവും പല വർണങ്ങളായി പൂവിടുന്ന ഭൂമിയിലെ സ്വർഗം, മനുഷ്യന്‍റെ കൈതൊട്ടപ്പോൾ ഗർത്തങ്ങളായി മാറിയ മാടായിപ്പാറ

By

Published : Aug 3, 2023, 6:09 PM IST

Updated : Aug 3, 2023, 7:12 PM IST

പ്രകൃതി എത്ര കനിഞ്ഞരുളിയാലും ആർത്തി മൂത്ത മനുഷ്യൻ അതിനെ കവർന്നെടുക്കാൻ ശ്രമിക്കും. മാടായിപ്പാറയുടെ തെക്ക് പടിഞ്ഞാറായി നടന്ന കളിമണ്ണ് ഖനനം ഇത്രമേല്‍ ഭീതി സൃഷ്‌ടിക്കുന്നമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാകില്ല. the hillocks

madayi-para-rich-diversity-of-plants-danger-of-degradation
മനുഷ്യന്‍റെ കൈതൊട്ടപ്പോൾ ഗർത്തങ്ങളായി മാറിയ മാടായിപ്പാറ

മനുഷ്യന്‍റെ കൈതൊട്ടപ്പോൾ ഗർത്തങ്ങളായി മാറിയ മാടായിപ്പാറ

കണ്ണൂർ:മാടായിപ്പാറയെന്ന് കേട്ടിട്ടുണ്ടോ... കണ്ണൂർ ജില്ലയിലെ പഴയങ്ങാടി റെയില്‍വേ സ്റ്റേഷനോട് ചേർന്ന് സമുദ്രനിരപ്പിൽ നിന്ന് 150 മീറ്റർ ഉയരത്തിലുള്ള സുന്ദര ഭൂമി. പ്രകൃതി ഭംഗിയായാലും ജൈവ വൈവിധ്യങ്ങളാലും സമ്പന്നമായ മാടായിപ്പാറ. മഴക്കാലത്ത് പച്ചപ്പട്ടണിഞ്ഞും ഓണക്കാലത്ത് കാക്കപ്പൂക്കളാല്‍ നീലപ്പട്ടണിഞ്ഞും വേനൽക്കാലത്ത് താടിപ്പുല്ല് വളർത്തിയും സുന്ദരിയാകുന്ന മാടായിപ്പാറ വിനോദ സഞ്ചാരികളുടെയും യാത്രക്കാരുടെയും ഇഷ്ട കേന്ദ്രമാണ്.

പക്ഷേ പ്രകൃതി എത്ര കനിഞ്ഞരുളിയാലും ആർത്തി മൂത്ത മനുഷ്യൻ അതിനെ കവർന്നെടുക്കാൻ ശ്രമിക്കും. മാടായിപ്പാറയുടെ തെക്ക് പടിഞ്ഞാറായി നടന്ന കളിമണ്ണ് ഖനനം ഇത്രമേല്‍ ഭീതി സൃഷ്‌ടിക്കുന്നമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാകില്ല. ഖനന കമ്പനി പുറത്തുവിടുന്ന മലിനജലം സൃഷ്‌ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ചായിരുന്നു ആദ്യത്തെ ആശങ്ക. എന്നാല്‍ ഇന്ന് സ്ഥിതി മാറി. ഖനനത്തെ തുടർന്ന് മാടായിപ്പാറയുടെ ഒരു ഭാഗത്തുണ്ടാക്കിയ വിള്ളൽ ഏഴിമല ഭാഗത്തേക്ക് കടക്കുന്ന വൈദ്യുത ലൈനിന് ഭീഷണിയാണ്.

മഴ ശക്തമായതോടെ പലയിടത്തും രൂപപ്പെട്ട വിള്ളൽ വെള്ളമിറങ്ങിവലിയ ഗർത്തങ്ങളായി. 600 ഏക്കറില്‍ പരന്നു കിടക്കുന്ന മാടായിപ്പാറയില്‍ 15 മീറ്ററിലധികം ഗർത്തമുണ്ട് ഇപ്പോൾ. ഇത് കാരണം ഉന്നത പ്രസരണശേഷിയുള്ള വൈദ്യുത ടവർ ഏത് നിമിഷവും നിലം പൊത്തുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. പൂക്കളുടെ മലമേടെന്നും ചിത്രശലഭങ്ങളുടെ പറുദീസയെന്നും അറിയപ്പെടുന്ന ഈ സുന്ദര ഭൂമി സംരക്ഷിക്കപ്പെടണം എന്നാണ് ഇവരുടെ ആവശ്യം.

ആ സമരം വിജയമോ: കളിമണ്ണ് കമ്പനിയുടെ ഖനനത്തിനെതിരെ നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും നേതൃത്വത്തിൽ 1993 ലാണ് മാടായിപ്പാറയിൽ സമരം ആരംഭിക്കുന്നത്. ഖനനം വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സമരസമിതി പ്രവർത്തകർ പറഞ്ഞപ്പോൾ തിരിച്ചറിഞ്ഞ് സമൂഹവും ഒപ്പം നിന്നു. സമരത്തിന്റെ ശക്തി ക്രമാനുഗതമായി വർദ്ധിച്ചു.

പക്ഷേ സർക്കാർ കമ്പനിക്കൊപ്പം ചേർന്നു. പക്ഷേ സമരക്കാർ ഇത് കൊണ്ടൊന്നും തിരിഞ്ഞു നടന്നില്ല. പതിയെ പതിയെ പ്രദേശം ഒന്നടങ്കം മലിനമായി തുടങ്ങി, മണ്ണിലും വെള്ളത്തിലും എല്ലാം മാലിന്യത്തിന്‍റെ തോത് കൂടി വന്നു. ഒടുവിൽ 2013 ജൂലൈ 10ന് 5 മുതൽ 10 സെന്റ് വരെയുള്ള പാറയുടെ ഒരു ഭാഗം അടർന്നു വീണു. വലിയ നാശ നഷ്ടം ഉണ്ടായി. ഇതോടെ സമരത്തിന്‍റെ ശക്തിയും പതിൻമടങ്ങ് വർധിച്ചു. പ്രദേശവാസികൾ ഒന്നടങ്കം സമര രംഗത്തേക്ക് ഇറങ്ങി. ഒടുവിൽ 2016 മാർച്ചിൽ ഖനനം നിർത്തിവയ്ക്കാൻ ഉത്തരവിട്ടു.

പക്ഷേ ഖനത്തിന്‍റെ ബാക്കി പത്രം പോലെ പ്രത്യാഘാതങ്ങളുടെ ഫലം ഇന്നും തുടർന്നു കൊണ്ടേയിരിക്കുന്നു. സമരസമിതി അന്ന് പറഞ്ഞ കാര്യങ്ങളാണ് ഇന്ന് മാടായിപ്പാറയിൽ സംഭവിക്കുന്നതെന്ന് സമരത്തിന് നേതൃത്വം കൊടുത്ത കെപി ചന്ദ്രംഗദൻ പറയുന്നു. രണ്ടോ മൂന്നോ വർഷം കൊണ്ട് ഇന്ന് വിള്ളൽ കാണുന്ന ഈ മേഖലയും ഇടിഞ്ഞു താഴും എന്നാണ് സമരക്കാർ പറയുന്നത്. ഇലക്ട്രിക് പോസ്റ്റുകൾ പ്രദേശത്ത് നിന്ന് മാറ്റി ജനത്തിന്‍റെ ഭീതി ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

Last Updated : Aug 3, 2023, 7:12 PM IST

ABOUT THE AUTHOR

...view details