കണ്ണൂർ:കൊവിഡിനെ പ്രതിരോധിക്കാൻ അണു നശീകരണം നടത്തി ഒറ്റയാൾ സേവനവുമായി യുവാവ്. സാമൂഹ്യ പ്രവർത്തകനായ വടക്കുമ്പാട് സ്വദേശി അനീഷാണ് കൊവിഡിനെ പ്രതിരോധിക്കാൻ അണു നശീകരണത്തിനായി കടകളിലും പൊലീസ് സ്റ്റേഷനുകളിലും ഫോഗിങ് നടത്തുന്നത്.
കൊവിഡ് പ്രതിരോധത്തിനായി ഫോഗിങ് നടത്തി അനീഷിന്‍റെ ഒറ്റയാൾ പോരാട്ടം പിണറായി, ധർമ്മടം പൊലീസ് സ്റ്റേഷനുകളിലും തലശ്ശേരി ട്രാഫിക്ക് സ്റ്റേഷനിലും റേഷൻ കടയിലും അനീഷ് ഫോഗിങ് നടത്തിക്കഴിഞ്ഞു.
READ MORE:പല്ലിയെങ്ങനെ ചുഴലിക്കാറ്റായി? അറിയാം... 'ടൗട്ടെ'
പതിനായിരം രൂപ കൊടുത്ത് സ്വന്തമായി ഫോഗിങ് മെഷിനും കൊറോണ ഫോഗിങ് ലിക്വിഡും വാങ്ങിയാണ് അനീഷ് ഫോഗിങ് നടത്തുന്നത്. വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് സൗജന്യമായി ഓക്സിജൻ എത്തിക്കുക എന്നതാണ് തന്‍റെ അടുത്ത ലക്ഷ്യമെന്നും അനീഷ് കൂട്ടിച്ചേർത്തു.