കേരളം

kerala

ETV Bharat / state

കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കുന്ന സംഘങ്ങളുടെ പിന്നില്‍ സിപിഎം: വിഡി സതീശന്‍

സർക്കാരിന് തെറ്റ് അംഗീകരിക്കാൻ മടിയാണ്. ലോകായുക്ത ഭയം മന്ത്രിമാരുടെ കേസ് പരിഗണനയിൽ ഉള്ളതിനാൽ എന്നും വി ഡി സതീശന്‍.

Lokayukta Ordinance  CPI proposal is not acceptable VD Satheesan  ലോകായുക്ത ഓർഡിനൻസ് സിപിഐയുടെ നിർദേശം സ്വീകാര്യമല്ല  കാനം രാജേന്ദ്രൻ പിണറായി ഒത്തുതീർപ്പ്  VD Satheesan  വി ഡി സതീശന്‍  പ്രതിപക്ഷ നേതാവ്  സിപിഎം  കേരള വാര്‍ത്തകള്‍  ഇന്നത്തെ വാര്‍ത്തകള്‍  പുതിയ വാര്‍ത്തകള്‍  kerala news  kerala latest news
കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കുന്ന സംഘങ്ങളുടെ പിന്നില്‍ സിപിഐ: വിഡി സതീശന്‍

By

Published : Aug 12, 2022, 4:57 PM IST

Updated : Aug 12, 2022, 9:55 PM IST

കണ്ണൂർ:ലോകായുക്ത ഓർഡിനൻസ് സിപിഐയുടെ നിർദേശം സ്വീകാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിപിഐ പറയുന്നത് ഒത്തുകളിയുടെ ഭാഗമാണ്. കാനം രാജേന്ദ്രൻ- പിണറായി ഒത്തുതീർപ്പിന്‍റെ ഭാഗമാണ് ഇതൊക്കെയും. സർക്കാരിന് തെറ്റ് അംഗീകരിക്കാൻ മടിയാണെന്നും വിഡി സതീശൻ പറഞ്ഞു.

ലോകായുക്ത ഭയം മന്ത്രിമാരുടെ കേസ് പരിഗണനയിൽ ഉള്ളതിനാൽ എന്നും ഗവർണർക്കും ഗവൺമെന്‍റിനും ഇടയിൽ ഇടനിലക്കാരുണ്ടെന്നും സതീശൻ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് പുരപ്പുറത്ത് കയറി പ്രസംഗിക്കുന്നവരാണ് സിനിമ പരസ്യത്തെ കുറിച്ച് കുറ്റം പറയുന്നത്. ഫാസിസ്റ്റ് ശക്തികളും ഇവരും തമ്മിൽ എന്താണ് വ്യത്യാസമെന്നും വി.ഡി സതീശൻ ചോദിച്ചു.

സ്വർണക്കടത്തിന്‍റെയും കേരളത്തില്‍ എത്തിച്ച സ്വര്‍ണം തട്ടിയെടുക്കുന്ന സംഘങ്ങളുടേയും പിന്നില്‍ സിപിഎമ്മാണ്. കേരളം മയക്കുമരുന്നിന്‍റെ ആസ്ഥാനമായി മാറിയെന്നും സതീശൻ ആരോപിച്ചു.

Also Read: എകെജി സെന്‍റര്‍ ആക്രമണം അന്വേഷിപ്പിക്കുന്നത് ഉദ്യോഗസ്ഥരുടെ കൈയും കാലും കെട്ടിയ ശേഷം: വി.ഡി സതീശന്‍

Last Updated : Aug 12, 2022, 9:55 PM IST

ABOUT THE AUTHOR

...view details