കണ്ണൂര്‍: കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് ബസ് കണ്ടക്ടര്‍ക്കൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും പിടികൂടി. വഴിക്കടവ് സ്വദേശി ലിസ, കണ്ണൂര്‍ ഇരിട്ടി സ്വദേശി ജനീഷ് എന്നിവരെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കുഞ്ഞിനെ ഉപേക്ഷിച്ചതിന് ശിശു സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
കുഞ്ഞിനെ ഉപേക്ഷിച്ച് ബസ് കണ്ടക്ടര്‍ക്കൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റില്‍ - യുവതിയും കാമുകനും അറസ്റ്റില്‍
വഴിക്കടവ് സ്വദേശി ലിസ, കണ്ണൂര്‍ ഇരിട്ടി സ്വദേശി ജനീഷ് എന്നിവരെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്‌തത്
കുഞ്ഞിനെ ഉപേക്ഷിച്ച് ഏഴ് ദിവസം പരിചയമുള്ള ആളുടെ കൂടെ ഒളിച്ചോടി
വഴിക്കടവ്- കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് കണ്ടക്ടറായ ജനീഷുമായി ലിസക്ക് ഒരാഴ്‌ചത്തെ പരിചയം മാത്രമാണുള്ളത്. മമ്പാടിലെ ഒരു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്‍റായി ജോലി ചെയണ്ട്‌തിരുന്ന ലിസ ഈ ബസിലായിരുന്നു സ്ഥിരം യാത്ര ചെയ്‌തിരുന്നത്. തുടര്‍ന്ന് ഭര്‍ത്താവിനെയും കൈക്കുഞ്ഞിനെയും ഉപേക്ഷിച്ച് ബസ് കണ്ടക്ടറായ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.