കണ്ണൂർ: കല്യാശ്ശേരിയിലെ എൽഡിഎഫ് സ്ഥാനാർഥി എം വിജിൻ മണ്ഡല പര്യടനം ആരംഭിച്ചു. വ്യാഴാഴ്ച് മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറിൽ നിന്നും അനുഗ്രഹം വാങ്ങിയാണ് വിജിൻ പര്യടനം ആരംഭിച്ചത്. ഒരുപാട് വികസനങ്ങൾ കൊണ്ടുവരാൻ വിജിനെ പോലുള്ള യുവതലമുറയ്ക്ക് സാധിക്കുമെന്ന് ശാരദ ടീച്ചർ പറഞ്ഞു.
കല്യാശ്ശേരിയിൽ എൽഡിഎഫിന്‍റെ എം വിജിൻ പര്യടനം ആരംഭിച്ചു - M Vijin
ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറിൽ നിന്നും അനുഗ്രഹം വാങ്ങിയാണ് വിജിൻ മണ്ഡല പര്യടനം ആരംഭിച്ചത്
കല്യാശ്ശേരിയിൽ എൽഡിഎഫിന്‍റെ എം വിജിൻ പര്യടനം ആരംഭിച്ചു
കല്ല്യാശ്ശേരി ഒരുപാട് വികസനങ്ങൾ നടന്നുവന്ന മണ്ഡലമാണ്. ഇവിടെ വിജിനെ പോലുള്ളവർക്ക് തുടർ വികസനങ്ങൾ കൊണ്ടുവരാൻ സാധിക്കും. എൽഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നും നിലവിലെ കല്യാശ്ശേരി എംഎൽഎ കൂടിയായ ടി വി രാജേഷ് പറഞ്ഞു. യുവാക്കൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള വികസനമാണ് ലക്ഷ്യമെന്നും തെരഞ്ഞെടുപ്പിൽ നല്ല മുന്നേറ്റം കൈവരിക്കാൻ കഴിയുമെന്നും സ്ഥാനാർഥി വിജിനും പറഞ്ഞു.