കണ്ണൂര്‍: അഴീക്കോട് യുഡിഎഫ് സ്ഥാനാർഥി കെഎം ഷാജിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് രംഗത്തെത്തി. ഷാജിയെ ആറ് വർഷത്തേക്ക് അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചത്.
കെഎം ഷാജിയുടെ പത്രിക തള്ളണമെന്ന ആവശ്യവുമായി എല്‍ഡിഎഫ്
ഷാജിയെ ആറു വർഷത്തേക്ക് അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചത്
കെ എം ഷാജിയുടെ പത്രിക തള്ളണമെന്ന ആവശ്യവുമായി എല്‍ഡിഎഫ്
നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഘട്ടത്തിലാണ് അഴീക്കോട് മണ്ഡലത്തിലെ വരണാധികാരി മുമ്പാകെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന് കെഎം ഷാജിയുടെ അഭിഭാഷകൻ വരണാധികാരിയെ അറിയിച്ചു.