കണ്ണൂർ: തൃക്കാക്കരയിൽ ഇടതുപക്ഷത്തിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പറഞ്ഞ കെ.വി. തോമസ് പാർട്ടിയിലും കോൺഗ്രസ് മനസിലുമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. പുറത്താക്കൽ നടപടിയടക്കം പരിഗണനയിലാണെന്നും സുധാകരൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോടായിരുന്നു സുധാകരന്‍റെ പ്രതികരണം.
'കെ.വി. തോമസ് കോണ്‍ഗ്രസിന്‍റെ മനസിൽ ഇല്ല'; പുറത്താക്കുന്നത് പരിഗണനയിലെന്ന് കെ. സുധാകരൻ - കെ.വി. തോമസിനെതിരെ കെ സുധാകരൻ
കണ്ണൂരിൽ മാധ്യമപ്രവർത്തകരോടായിരുന്നു സുധാകരന്‍റെ പ്രതികരണം
കെ. സുധാകരൻ
ആർക്കൊപ്പം പ്രചാരണത്തിനിറങ്ങണമെന്നത് അദ്ദേഹത്തിന്‍റെ ഇഷ്‌ടമാണ്. ഇടതിനായി പ്രചാരണത്തിനിറങ്ങിയാൽ അത് എ.ഐ.സി.സിയുടെ ശ്രദ്ധയിൽപ്പെടുത്തും. തൃക്കാക്കരയിൽ യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും കെ. സുധാകരൻ പറഞ്ഞു.