കണ്ണൂർ: കുറുമാത്തൂർ പഞ്ചായത്തിലേക്കുള്ള യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 17 വാർഡുകളിൽ കോൺഗ്രസ് 11ലും മുസ്ലിം ലീഗ് ആറു വാർഡുകളിലും മത്സരിക്കും. ഇത്തവണ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പതിറ്റാണ്ടുകളായി പഞ്ചായത്ത് ഭരണം നിലനിർത്തി ഭരിച്ച സിപിഎമ്മിനെതിരായ ജനരോഷം വോട്ടാക്കി മാറ്റാനാണ് യുഡിഎഫിന്‍റെ ശ്രമം.
കുറുമാത്തൂർ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
പതിറ്റാണ്ടുകളായി പഞ്ചായത്ത് ഭരണം നിലനിർത്തി ഭരിച്ച സിപിഎമ്മിനെതിരായ ജനരോഷം വോട്ടാക്കി മാറ്റാനാണ് യുഡിഎഫിന്‍റെ ശ്രമം.
വടക്കാഞ്ചേരി, പാറാട്, പുല്ലാഞ്ഞോട് വാർഡുകളിൽ സിപിഎം നടത്തുന്ന കള്ളവോട്ടുകൾ തടയാനായാൽ അവിടെയും മുന്നേറ്റമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, മിച്ചഭൂമിയുടെ പേരിൽ പെർമിറ്റ് നിഷേധിക്കൽ, ജനവാസമേഖലയിൽ സ്ഥാപിച്ച പ്ലാസ്റ്റിക് മാലിന്യകേന്ദ്രം, അനധികൃത പന്നിഫാം തുടങ്ങിയ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി "എല്ലാവർക്കും നീതിയും തുല്യതയും അവസരങ്ങളും" എന്ന മുദ്രാവാക്യമുയർത്തിയാണ് യുഡിഎഫ് രംഗത്തിറങ്ങുന്നത്.
എൽഡിഎഫ് 13, യുഡിഎഫ് 3, ലീഗ് വിമതൻ 1 എന്നിങ്ങനെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കക്ഷിനില. കെ. ഷൗക്കത്തലി, പി.കെ സരസ്വതി,മുജിബ് റഹ്മാൻ, പി ആനന്ദ് കൃഷ്‌ണൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.