കേരളം

kerala

അഴിമതിക്കഥകള്‍ ഇനിയും പുറത്ത് വരാനുണ്ട്; സിപിഎമ്മിന്‍റെ മുഖം കൂടുതല്‍ വികൃതമായെന്ന് കുഞ്ഞാലിക്കുട്ടി

ഭരണനേട്ടങ്ങളൊന്നും പറയാനില്ലാത്തതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിന് ഇറങ്ങാത്തതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി

By

Published : Dec 11, 2020, 8:21 PM IST

Published : Dec 11, 2020, 8:21 PM IST

Updated : Dec 11, 2020, 10:51 PM IST

ഇടത്‌ സര്‍ക്കാര്‍  അഴിമതി കേസ്‌  ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി  മുഖ്യമന്ത്രി പിണറായി വിജയൻ  ഇടതുപക്ഷത്തിന്‍റെ സുപ്രധാന പദ്ധതി  കേരള സര്‍ക്കാര്‍  തദ്ദേശ തെരഞ്ഞെടുപ്പ്  local body election  kerala elction
അഴിമതിക്കഥകള്‍ ഇനിയും പുറത്ത് വരാനുണ്ട്; സിപിഎമ്മിന്‍റെ മുഖം കൂടുതല്‍ വികൃതമായെന്ന് കുഞ്ഞാലിക്കുട്ടി

കണ്ണൂര്‍: ഇടത്‌ സര്‍ക്കാരിന്‍റെ ഇപ്പോള്‍ പുറത്ത് വന്നതിനെക്കാള്‍ വലിയ അഴിമതിക്കഥകള്‍ ഇനിയും പുറത്തുവരാനുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ഭരണനേട്ടങ്ങളൊന്നും പറയാനില്ലാത്തതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിന് ഇറങ്ങാത്തതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

അഴിമതിക്കഥകള്‍ ഇനിയും പുറത്ത് വരാനുണ്ട്; സിപിഎമ്മിന്‍റെ മുഖം കൂടുതല്‍ വികൃതമായെന്ന് കുഞ്ഞാലിക്കുട്ടി

ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലം അറിയപ്പെട്ടത് വികസനത്തിന്‍റെ പേരിലാണ്. എന്നാൽ ഇടതുപക്ഷത്തിന്‍റെ സുപ്രധാന പദ്ധതി ഏതെന്ന് ചൂണ്ടിക്കാണിക്കാൻ അവർക്ക് പോലും സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന് നേരത്തെ അക്രമത്തിന്‍റെ മുഖമായിരുന്നു. ഇപ്പോൾ അതോടൊപ്പം സ്വർണക്കടത്ത്, ഡോളർ കടത്ത്, അഴിമതി, അധോലോക ബന്ധം എല്ലാമായി സിപിഎമ്മിന്‍റെ മുഖം കൂടുതൽ വികൃതമായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ മികച്ച വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Last Updated : Dec 11, 2020, 10:51 PM IST

ABOUT THE AUTHOR

...view details