കേരളം

kerala

ETV Bharat / state

'മേയറുടെ ന്യായീകരണങ്ങൾ ബാലിശം'; ആര്യ രാജേന്ദ്രൻ മാപ്പ് പറയണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ - ആര്യ രാജേന്ദ്രൻ കത്ത് വിവാദം

കത്തയച്ച സംഭവത്തിൽ തെളിവുകളെല്ലാം പുറത്തു വന്നുവെന്നും ഗുരുതരമായ തെറ്റാണ് ആര്യ ചെയ്‌തതെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

ആര്യ രാജേന്ദ്രൻ  ആര്യ രാജേന്ദ്രൻ കെ സുധാകരൻ  മേയർക്കെതിരെ കെ സുധാകരൻ  കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ  kpcc president k sudhakaran  k sudhakaran against thiruvananthapuram mayor  thiruvananthapuram mayor arya rajendran  k sudhakaran against arya rajendran  arya rajendran letter controversy  ആര്യ രാജേന്ദ്രൻ കത്ത് വിവാദം  മേയർ കത്ത് വിവാദം
ആര്യ രാജേന്ദ്രൻ മാപ്പ് പറയണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ

By

Published : Nov 6, 2022, 5:48 PM IST

കണ്ണൂർ: കോർപറേഷൻ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്‍റെ ന്യായീകരണങ്ങൾ ബാലിശമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. മേയറുടെ വിശദീകരണത്തിന് വില കൽപിക്കുന്നില്ല. തിരുവനന്തപുരം മേയർക്ക് തെറ്റും ശരിയും മനസിലാക്കാനാകുന്നില്ല. കത്തയച്ച സംഭവത്തിൽ തെളിവുകളെല്ലാം പുറത്തു വന്നുവെന്നും ഗുരുതരമായ തെറ്റാണ് ആര്യ ചെയ്‌തതെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

ആര്യ രാജേന്ദ്രൻ മാപ്പ് പറയണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ

തെറ്റ് ചെയ്യുന്നത് സർക്കാരിൻ്റെ പൊതു രീതിയാണിത്. ബന്ധുക്കളെയും പാർട്ടിക്കാരെയും സർക്കാർ വിവിധ വകുപ്പുകളിൽ കുത്തി നിറയ്ക്കുകയാണ്. മേയർ പൊതുസമൂഹത്തോട് മാപ്പ് പറയണം. അല്ലെങ്കിൽ രാജിവയ്‌ക്കണമെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു.

Also Read: മേയറുടെ കത്ത് വിവാദം പരിശോധിക്കാന്‍ സിപിഎം; അടിയന്തര യോഗം നാളെ

ABOUT THE AUTHOR

...view details