കോഴിക്കോട്:വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥിയായി കെ.കെ രമ മത്സരിക്കും. സംസ്ഥാന സെക്രട്ടറി എന്‍ വേണുവാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. യുഡിഎഫ് പിന്തുണയോടെയാണ് രംഗത്തിറങ്ങുന്നതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എൻ വേണു പറഞ്ഞു.അതേ സമയം ഒരു പാർട്ടിയുടെ സ്ഥാനാർഥിയെ മറ്റൊരു പാർട്ടി നിശ്ചയിക്കുന്നത് ശരിയല്ലെന്നും കോൺഗ്രസിനെ എതിർപ്പ് അറിയിക്കുന്നുവെന്നും വേണു കൂട്ടിച്ചേർത്തു.
വടകരയില്‍ കെ.കെ രമ മത്സരിക്കും - assembly election 2021
യുഡിഎഫിന്‍റെ പിന്തുണ സ്വീകരിക്കാനും പാര്‍ട്ടി തീരുമാനിച്ചു.
വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥിയായി കെ.കെ രമ മത്സരിക്കും
ടി.പി ചന്ദ്രശേഖരന്‍റെ രക്തത്തിനുള്ള മറുപടിയാണ് ഈ പോരാട്ടമെന്നും എന്‍ വേണു വ്യക്തമാക്കി. കുറ്റ്യാടിയിലും നാദാപുരത്തും പാര്‍ട്ടി യുഡിഎഫിനെ പിന്തുണക്കും. തൃശൂരിലെ രണ്ട് മണ്ഡലങ്ങളില്‍ ആര്‍എംപി സ്ഥാനാര്‍ഥികളെ നിര്‍ത്തും. കൊവിഡ് നെഗറ്റീവായതിന് പിന്നാലെ ക്വാറന്‍റൈയിനില്‍ കഴിയുന്ന കെ.കെ രമ നാളത്തെ റോഡ് ഷോയിൽ പങ്കെടുക്കും.
Last Updated : Mar 16, 2021, 3:25 PM IST