സിപിഎമ്മും ബിജെപിയും ഇനി കോൺഗ്രസ് ആയാലും മുണ്ടുകൾക്ക് ഇവിടെ രാഷ്ട്രീയമില്ല. നല്ല ഒരുമയോടെ ആവശ്യക്കാരെ കാത്തിരിക്കുകയാണ് ഖാദി ബോർഡിന്‍റെ ഷർട്മുകളും മുണ്ടുകളും. ഷർട്ടുകളിൽ കേമന്മാർ സഖാവും ലീഡറും ആണ്. വനിതകൾക്കായി പ്രത്യേക കുപ്പടം സാരികൾ. 380 രൂപ മുതലാണ് മുണ്ടിന്‍റെ വില. ഷർട്ടുകൾക്ക് വില 860 മുതൽ 1400 വരെയാണ്. സാരികൾ 545 രൂപ മുതൽ ലഭിക്കും. ഏപ്രിൽ മൂന്ന് മുതൽ 15 വരെ റിബേറ്റ് ഉണ്ടാകും.
തിരഞ്ഞെടുപ്പ് കാലത്ത് കളം നിറയാൻ ഖാദിയും
തെരഞ്ഞെടുപ്പിൽ ഖാദി വസ്ത്രങ്ങൾക്ക് പ്രിയമേറും എന്നാണ് ഖാദി ബോർഡിന്‍റെ കണക്കുകൂട്ടൽ
വസ്ത്രവ്യാപാര മേഖലയിൽ ശ്രദ്ധേയമായി ഖാദി
കടുത്ത ചൂടില്‍ സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കും ഖാദി തുണിത്തരങ്ങൾ ആശ്വാസമാകും എന്ന് ഖാദി ബോർഡ് പറയുന്നു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് ഒപ്പം ഖാദി വസ്ത്രങ്ങൾക്കും പ്രിയമേറുന്നുണ്ട്. പാർട്ടി പരിപാടികളിൽ ഡ്രസ്സ് കോഡ് ആയതോടെ തികഞ്ഞ പ്രതീക്ഷയിലാണ് വ്യാപാരികളും.
Last Updated : Mar 28, 2019, 3:26 PM IST