കേരളം

kerala

ETV Bharat / state

കാട്ടാന ശല്യം; ആധുനിക രീതിയിലുള്ള വേലി നിര്‍മ്മിക്കാന്‍ തീരുമാനം - വേലി നിർമാണം

നാല് മാസം കൊണ്ട് ആധുനിക രീതിയിലുള്ള വേലിയുടെ നിർമാണം പൂർത്തിയാക്കുമെന്ന് ഡിഎഫ്ഒ എംവിവി കണ്ണന്‍ പ്രദേശവാസികൾക്ക് ഉറപ്പ് നൽകി.

കാട്ടാന ശല്യം; വേലി നിർമിക്കാൻ തീരുമാനമായി

By

Published : Jun 28, 2019, 1:38 PM IST

Updated : Jun 28, 2019, 1:45 PM IST

കണ്ണൂർ: കാട്ടാന ഭീതിയിൽ കഴിയുന്ന കണ്ണൂർ പയ്യാവൂരിലെ ചന്ദനക്കാംപാറ നിവാസികളുടെ പ്രതിഷേധം ഫലം കാണുന്നു. കാട്ടാനയെ തടയാൻ വനാതിർത്തിയിൽ 13 കിലോമീറ്റർ നീളത്തിൽ വേലി നിർമിക്കാൻ തീരുമാനമായി. നാല് മാസം കൊണ്ട് ആധുനിക രീതിയിലുള്ള വേലിയുടെ നിർമാണം പൂർത്തിയാക്കുമെന്ന് ഡിഎഫ്ഒ എംവിവി കണ്ണന്‍ പ്രദേശവാസികൾക്ക് ഉറപ്പ് നൽകി. കർണ്ണാടകയിൽ കാട്ടാന ശല്യത്തിനെതിരെ പരീക്ഷിച്ച് വിജയിച്ച വേലിയാണ് ചന്ദനക്കാംപാറയിലും നിർമിക്കുക. വേലി നിർമാണം പൂർത്തിയാകുന്നതുവരെ ആളുകളുടെ ആശങ്കയകറ്റാൻ സ്ഥലത്ത് മൂന്ന് ഉദ്യോഗസ്ഥരെ നിയമിക്കും. കാട്ടാനയുടെ ആക്രമണത്തിൽ കൃഷി നാശം സംഭവിച്ചവർക്ക് നഷ്‌ടപരിഹാരം നൽകുമെന്നും ഡിഎഫ്ഒ എംവിവി കണ്ണൻ പ്രദേശവാസികൾക്ക് ഉറപ്പ് നൽകി. കഴിഞ്ഞ ദിവസം കാട്ടാന കിണറ്റിൽ വീണപ്പോൾ സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞ് വച്ചിരുന്നു. ഈ പഞ്ചാത്തലത്തിലാണ് ഡിഎഫ്ഒ വിഷയത്തിൽ ഇടപെട്ടത്.

Last Updated : Jun 28, 2019, 1:45 PM IST

ABOUT THE AUTHOR

...view details