കേരളം

kerala

ETV Bharat / state

കറ്റാർ വാഴയില്‍ നിന്ന് സാനിറ്റൈസറുമായി കരിമ്പം ഫാം

കറ്റാര്‍വാഴയുടെ ഇലമുറിച്ചെടുത്ത് ഊറിവരുന്ന മഞ്ഞദ്രവം കളഞ്ഞശേഷം മുകളിലും താഴെയുമുള്ള പാളി നീക്കി ദ്രവമടങ്ങിയ ഭാഗം പിഴിഞ്ഞെടുത്താണ് കറ്റാർവാഴ ജെല്‍ എടുക്കുന്നത്. ഇത്തരത്തിൽ എടുക്കുന്ന ജെല്‍ എഥനോള്‍ ആൽക്കഹോളുമായി കലർത്തി ആവശ്യമായ സുഗന്ധദ്രവ്യ സംയുക്തങ്ങൾ ചേർത്ത് സാനിറ്റെസർ ഉണ്ടാക്കിയെടുക്കാമെന്നാണ് കരിമ്പം ഫാം അധികൃതർ അവകാശപ്പെടുന്നത്.

By

Published : Mar 18, 2020, 10:06 PM IST

Updated : Mar 18, 2020, 11:38 PM IST

കണ്ണൂർ  കറ്റാർവാഴ  സാനിറ്റെസർ  കരിമ്പം ഫാം  കറ്റാര്‍ വാഴജെല്‍  തളിപ്പറമ്പ് കരിമ്പം ഫാം  Aloe Vera  Karimbam farm
കറ്റാർവാഴയിൽ നിന്ന് സാനിറ്റെസറുമായി കരിമ്പം ഫാം അധികൃതർ

കണ്ണൂർ: കറ്റാർ വാഴയിൽ നിന്ന് സാനിറ്റൈസർ നിര്‍മിക്കാമെന്ന അവകാശവാദവുമായി തളിപ്പറമ്പ് കരിമ്പം ഫാം. പ്രകൃതിദത്തവും ശരീരത്തിന് ദോഷകരമല്ലാത്തതുമായ സാനിറ്റൈസറാണ് കറ്റാര്‍ വാഴ ജെല്‍ ഉപയോഗിച്ചുള്ള സാനിറ്റൈസറെന്ന് ഇവർ അവകാശപ്പെടുന്നു.

കറ്റാർ വാഴയില്‍ നിന്ന് സാനിറ്റൈസറുമായി കരിമ്പം ഫാം

കറ്റാര്‍വാഴയുടെ ഇലമുറിച്ചെടുത്ത് ഊറിവരുന്ന മഞ്ഞദ്രവം കളഞ്ഞശേഷം മുകളിലും താഴെയുമുള്ള പാളി നീക്കി ദ്രവമടങ്ങിയ ഭാഗം പിഴിഞ്ഞെടുത്താണ് കറ്റാർവാഴ ജെല്‍ എടുക്കുന്നത്. ഇത്തരത്തിൽ എടുക്കുന്ന ജെല്‍ എഥനോള്‍ ആൽക്കഹോളുമായി കലർത്തി ആവശ്യമായ സുഗന്ധദ്രവ്യ സംയുക്തങ്ങൾ ചേർത്ത് സാനിറ്റെസർ ഉണ്ടാക്കിയെടുക്കാമെന്നാണ് കരിമ്പം ഫാം അധികൃതർ അവകാശപ്പെടുന്നത്. ഒരു കപ്പ് കറ്റാർവാഴ ജെല്ലിന് രണ്ട് കപ്പ് ഐസോപ്രൊപ്പനോളില്‍ അഥവ എഥനോള്‍ ആൽക്കഹോൾ എന്നതാണ് കണക്ക്. ഇക്കാര്യം കൃഷി ഓഫീസർ റൂബി ജനറ്റ് സാക്ഷ്യപ്പെടുത്തുന്നു.

Last Updated : Mar 18, 2020, 11:38 PM IST

ABOUT THE AUTHOR

...view details