കേരളം

kerala

ETV Bharat / state

മഴുവുമായെത്തി സൂപ്പര്‍ മാര്‍ക്കറ്റ് അടിച്ചുതകര്‍ത്തു, രണ്ട് ചോക്‌ളേറ്റുമായി സ്ഥലം വിട്ടു: video

ഗുരുജിമുക്ക് സ്വദേശി ജമാലാണ് മഴുവുമായെത്തി സൂപ്പര്‍ മാര്‍ക്കറ്റ് അടിച്ചുതകര്‍ത്തത്.

By

Published : Jan 17, 2022, 6:01 PM IST

Updated : Jan 17, 2022, 8:46 PM IST

മഴുവുമായെത്തി സൂപ്പര്‍ മാര്‍ക്കറ്റ് അടിച്ചുതകര്‍ത്ത് യുവാവ്  കണ്ണൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് അടിച്ചുതകര്‍ത്തു  Young man attacked Supermarket in Kannur  Kannur todays news  കണ്ണൂര്‍ ഇന്നത്തെ വാര്‍ത്ത
മഴുവുമായെത്തി സൂപ്പര്‍ മാര്‍ക്കറ്റ് അടിച്ചുതകര്‍ത്ത് യുവാവ്; സ്ഥലംവിട്ടത് ചോക്‌ളേറ്റുകളുമായി

കണ്ണൂര്‍:പെരിങ്ങത്തൂർ ടൗണിലെ സൂപ്പർമാർക്കറ്റില്‍ മഴു ഉപയോഗിച്ച് ആക്രമണം നടത്തി യുവാവ്. സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളും കൗണ്ടറിലെ ചില്ലുകളും യുവാവ് അടിച്ചുതകര്‍ത്തു. ഗുരുജിമുക്ക് സ്വദേശി ജമാലാണ് ആക്രമണത്തിന് പിന്നില്‍.

സൂപ്പർമാർക്കറ്റില്‍ മഴു ഉപയോഗിച്ച് ആക്രമണം നടത്തി യുവാവ്.

ഞായറാഴ്ച രാത്രി 8:45 നാണ് ഇയാള്‍ സഫാരി സൂപ്പര്‍മാര്‍ക്കറ്റിലെത്തേക്ക് ആയുധവുമായി അതിക്രമിച്ചു കടന്നത്. സ്ഥാപനം അടയ്ക്കാനുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെ, അക്രമാസക്തനായി എത്തിയ യുവാവ് കൗണ്ടറിലെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. സൂപ്പര്‍മാര്‍ക്കറ്റിനകത്തെ ഷെല്‍ഫിലുണ്ടായിരുന്ന സാധനങ്ങളും ഇയാള്‍ തകര്‍ത്തു.

ALSO READ:ആലപ്പി രംഗനാഥിന് വിട നല്‍കി നാട്; ചടങ്ങ് ഔദ്യോഗിക ബഹുമതികളോടെ

ബഹളം കേട്ട് നാട്ടുകാര്‍ കടയ്ക്ക് മുന്‍പിലെത്തിയപ്പോള്‍ ഇയാള്‍ ആയുധം വീശി ഭീഷണിപ്പെടുത്തി. പിടിച്ചു മാറ്റാന്‍ ശ്രമിച്ച ചിലര്‍ക്ക് നിസാര പരിക്കേറ്റു. രണ്ട് ചോക്ലേറ്റുകള്‍ കൈയ്യിലെടുത്താണ് ഇയാള്‍ സ്ഥലം വിട്ടത്. ആക്രമണം കഴിഞ്ഞ് കുറച്ചുസമയത്തിനുള്ളില്‍ പ്രതിയുടെ ഓട്ടോറിക്ഷ കത്തി നശിച്ച നിലയില്‍ കണ്ടെത്തി.

സംഭവ സമയത്ത് യുവാവ് ലഹരി ഉപയോഗിച്ചിരുന്നെന്നും ഇയാള്‍ ലഹരിക്കടിമയാണെന്നതില്‍ സംശയമുണ്ടെന്നും പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്‌ത ജമാലിനെ പൊലീസ്, ലഹരി വിമോചന കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Last Updated : Jan 17, 2022, 8:46 PM IST

ABOUT THE AUTHOR

...view details