കണ്ണൂര്‍:ഗവര്‍ണര്‍ക്കെതിരെ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് പ്രമേയം പാസാക്കി. ഗവര്‍ണറുടേത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സ്‌തംഭിപ്പിക്കാനുള്ള നീക്കമാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ചാൻസലറായ ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമെന്നും പ്രമേയത്തില്‍ പറയുന്നു.
'ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധം'; പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍കലാശാല - കണ്ണൂര്‍ സര്‍കലാശാല
സംസ്ഥാനത്തെ 9 സര്‍വകലാശാലകളിലെ വിസിമാരോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചാണ് പ്രമേയം
ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധം; പ്രമേയം പാസാക്കി കണ്ണൂര്‍ സര്‍കലാശാല
സിന്‍ഡിക്കേറ്റ് അംഗവും സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ എം.സുകന്യയാണ് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത്. കണ്ണൂര്‍ അടക്കമുള്ള സംസ്ഥാനത്തെ 9 സര്‍വകലാശാലകളിലെ വിസിമാരോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ചാണ് പ്രമേയം.