കേരളം

kerala

ETV Bharat / state

ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു - കണ്ണൂര്‍

പഞ്ചായത്ത് പ്രസിഡന്‍റ് അന്നമ്മാ ജോർജ് ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു.

ഞാറ്റുവേല ചന്ത

By

Published : Jul 13, 2019, 10:51 PM IST

കണ്ണൂര്‍: തൊട്ടിൽപ്പാലം കാവിലുംപാറ പഞ്ചായത്തിന്‍റെയും കൃഷി വകുപ്പിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. കാർഷിക മേഖലയിൽ പുത്തനുണർവ് കൈവരിക്കാൻ പഞ്ചായത്ത് കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രസിഡന്‍റ് അന്നമ്മ ജോർജ് പറഞ്ഞു. കാവിലുംപാറ മലയോര മേഖലകള്‍ക്ക് അനുയോജ്യമായ തൈകളാണ് ചാത്തൻകോട്ട് നട അഗ്രോ സർവ്വീസ് സെന്‍ററുമായി സഹകരിച്ച് വിൽപ്പനക്കായി കൊണ്ടുവന്നതെന്ന് കൃഷി ഓഫീസർ അമൃത പറഞ്ഞു. ചാത്തൻകോട്ട് നട അഗ്രോ സർവീസ് സെന്‍ററിൽ തൈകൾ വിൽപ്പനക്കായി ഒരുക്കിയിട്ടുണ്ട്. വൈസ് പ്രസിഡന്‍റ് പി പി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ ടി സുരേഷ്, ബോബി മൂക്കൻതോട്ടം, ഷംസീർ മാസ്റ്റർ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details