കേരളം

kerala

ETV Bharat / state

സ്‌കൂട്ടർ കത്തിച്ചത് മയക്കുമരുന്ന് സംഘത്തിന്‍റെ കുടിപ്പക; പയ്യന്നൂരില്‍ രണ്ടുപേര്‍ പിടിയില്‍ - കണ്ണൂര്‍ ഇന്നത്തെ വാര്‍ത്ത

കണ്ണൂരിലെ പയ്യന്നൂർ തായിനേരി സ്വദേശിനിയുടെ സ്‌കൂട്ടറാണ് കത്തിച്ചത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകമാണ് രണ്ട് പ്രതികളെയും പൊലീസ് പിടികൂടിയത്

kannur scooter set fire culprits arrested  kannur scooter set on fire  മയക്കുമരുന്ന് സംഘത്തിന്‍റെ കുടിപ്പക  കണ്ണൂരിലെ പയ്യന്നൂർ തായിനേരി  എംആർസിഎച്ച് സ്‌കൂളിന് സമീപത്തെ റോഡരികിൽ  Roadside Near MRCH School
സ്‌കൂട്ടർ കത്തിച്ചത് മയക്കുമരുന്ന് സംഘത്തിന്‍റെ കുടിപ്പക; പയ്യന്നൂരില്‍ രണ്ടുപേര്‍ പിടിയില്‍

By

Published : Sep 13, 2022, 6:01 PM IST

കണ്ണൂര്‍:പയ്യന്നൂർ തായിനേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടർ കത്തിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. തൃക്കരിപ്പൂർ എളമ്പച്ചി സ്വദേശി റഹ്മാൻ, പയ്യന്നൂർ കേളോത്തെ ദിൽഷാദ് എന്നിവരാണ് പിടിയിലായത്. ഉളിയത്ത് കടവ് മേഖല കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘങ്ങളുടെ കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നു.

പയ്യന്നൂർ തായിനേരിയിൽ സ്‌കൂട്ടര്‍ കത്തിച്ച സംഭവത്തില്‍ എസ്‌ഐ സംസാരിക്കുന്നു

നഗരത്തിലെ മയക്കുമരുന്ന് സംഘങ്ങളെ അമർച്ച ചെയ്യാൻ കർശന നടപടി സ്വീകരിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്‌ച (സെപ്‌റ്റംബര്‍ 12) പുലർച്ചെയാണ് തായിനേരി എംആർസിഎച്ച് സ്‌കൂളിന് സമീപത്തെ റോഡരികിൽ നിർത്തിയിട്ട കെഎല്‍ 59 എല്‍ 4227 നമ്പർ സ്‌കൂട്ടർ കത്തി നശിച്ചതായി കണ്ടെത്തിയത്. തായിനേരിയിലെ അയിഷയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂട്ടർ.

അറസ്റ്റ് മണിക്കൂറുകള്‍ക്കകം:അയിഷയുടെ ഭർത്താവിൻ്റെ കടയിലെ ജീവനക്കാരനായ അജിത്ത് യേശുദാസൻ എന്നയാളാണ് ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 11) രാത്രി സ്‌കൂട്ടർ ഇവിടെ നിർത്തിയിട്ടത്. അജിത്തിൻ്റെ വീട്ടിലേക്ക് റോഡില്ലാത്തതിനാൽ സ്‌കൂട്ടർ റോഡരികിൽ നിർത്തുകയായിരുന്നു. ഈ സമയത്താണ് വാഹനം കത്തിച്ചത്. മണിക്കൂറുകൾക്കുള്ളിലാണ് പയ്യന്നൂർ പൊലീസ് പ്രതികളെ പിടികൂടിയത്. പഴയങ്ങാടിയിൽ ജ്യൂസ് കട നടത്തുന്നവരാണ് അറസ്റ്റിലായ റഹ്മാൻ, ദിൽഷാദ് എന്നിവര്‍.

പയ്യന്നൂർ ഡിവൈഎസ്‌പി കെഇ പ്രേമചന്ദ്രൻ്റെ നിർദേശപ്രകാരം സ്റ്റേഷൻ ഹൗസ് ഓഫിസർ മഹേഷ് കെ നായർ, എസ്‌ഐ പി വിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. രാത്രി കാലങ്ങളിൽ സംശയകരമായ സാഹചര്യങ്ങളിൽ കാണുന്ന വാഹനങ്ങളടക്കം നിരീക്ഷണത്തിൽ കൊണ്ടുവരാനാണ് പൊലീസ് നീക്കം. രാത്രിയിൽ പ്രവർത്തിക്കുന്ന തട്ടുകടകള്‍, ഹോട്ടലുകൾ എന്നിവിടങ്ങളിലും പരിശോധനയുണ്ടാകും.

ABOUT THE AUTHOR

...view details