കണ്ണൂർ:ആയിക്കരയിൽ ആതുരസേവന രംഗത്ത് മാതൃകയായി ഒരു കുടുംബ കൂട്ടായ്‌മ. കുടുംബ കൂട്ടായ്‌മകൾ വെറും ആഘോഷങ്ങൾ മാത്രമായി മാറുന്ന കാലത്ത്, ഡയാലിസിസ് യൂണിറ്റ് സംഭാവന നൽകിയാണ് പൊറ്റച്ചിലകത്ത് കുടുംബം മാതൃകയായിരിക്കുന്നത്. പാവപ്പെട്ടവർക്ക് സൗജന്യ ഡയാലിസിസ് സേവനം നൽകുന്ന ആയിക്കരയിലെ കിദ്‌മ ചാരിറ്റബിൾ ട്രസ്റ്റിനാണ് ഡയാലിസിസ് യൂണിറ്റ് സംഭാവനയായി നൽകിയത്.
ആതുരസേവന രംഗത്ത് മാതൃകയായി പൊറ്റച്ചിലകത്ത് കുടുംബ കൂട്ടായ്‌മ
പാവപ്പെട്ടവർക്ക് സൗജന്യ ഡയാലിസിസ് സേവനം നൽകുന്ന ആയിക്കരയിലെ കിദ്‌മ ചാരിറ്റബിൾ ട്രസ്റ്റിന് ഡയാലിസിസ് യൂണിറ്റ് സംഭാവന നൽകിയാണ് പൊറ്റച്ചിലകത്ത് കുടുംബം മാതൃകയായിരിക്കുന്നത്.
ആതുരസേവന രംഗത്ത് മാതൃകയായി പൊറ്റച്ചിലകത്ത് കുടുംബ കൂട്ടായ്‌മ
പത്ത് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച കിദ്‌മ ഡയാലിസിസ് സെന്‍ററിൽ 70 ശതമാനം പേർക്ക് സൗജന്യമായാണ് ഡയാലിസിസ് സേവനം നൽകുന്നത്. മറ്റുള്ളവരിൽ നിന്ന് ചെറിയ തുക ഈടാക്കും. നിലവിൽ 15 ഡയാലിസിസ് യൂണിറ്റുകളുണ്ട്.
വിപുലീകരണത്തിന്‍റെ ഭാഗമായാണ് ഉദാരമനസ്‌കരിൽ നിന്നും സംഭാവനകൾ സ്വീകരിച്ച് ഡയാലിസിസ് യൂണിറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നത്.