കണ്ണൂർ: പരിയാരം മെഡിക്കല്‍ കോളജിലെ നാല് ഡോക്ടർമാർക്കും രണ്ട് നഴ്‌സുമാർക്കും കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പിജി ഡോക്ടർമാർക്കും ഒരു എംബിബിഎസ് ഡോക്ടർക്കും ഒരു ഹൗസർജനുമാണ് കൊവിഡ് പോസറ്റീവായത്. ഇതോടെ അൻപതിലേറെ ജീവനക്കാരെ നിരീക്ഷണത്തിലാക്കി. കൊവിഡ് വാർഡിന് പുറമെ മറ്റ് പല വിഭാഗങ്ങളിലും കൊവിഡ് റിപ്പോർട്ട് ചെയ്തതോടെ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്.
കണ്ണൂരില്‍ ആശങ്ക; പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും കൊവിഡ് - doctors nurses covid kannur
നാല് ഡോക്ടർമാർക്കും രണ്ട് നഴ്‌സുമാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്
കണ്ണൂരില്‍ ആശങ്ക; പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും കൊവിഡ്
ഇതോടെ എല്ലാ വിഭാഗത്തിലും റാപ്പിഡ് ടെസ്റ്റും സ്ക്രീനിങ്ങും ആരംഭിച്ചു. ഹൃദ്രോഗ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗി പുലർച്ചെ കൊവിഡ് ബാധിച്ച് മരിച്ചതോടെയാണ് ടെസ്റ്റുകൾ കർശനമാക്കിയത്.