കണ്ണൂർ: വടക്കേ മലബാറിലെ ഹൈന്ദവ വിശ്വാസികളുടെ ഇഷ്ടദേവനാണ് മുത്തപ്പന്. കണ്ണൂരിലെ വിവിധ റെയില്‍വേ പ്ലാറ്റ്ഫോമുകള്‍ക്ക് സമീപത്തായി മടപ്പുരകള്‍ എന്നറിയപ്പെടുന്ന നിരവധി മുത്തപ്പന് ക്ഷേത്രങ്ങള്‍ സ്ഥതിചെയ്യുന്നുണ്ട്. ദീര്‍ഘ ദൂരത്തുനിന്നുള്ള വിശ്വാസികളും ഒപ്പം റെയിൽവേ യാത്രക്കാരും ജീവനക്കാരുമെല്ലാം ഇവിടെ തൊഴാനായി എത്താറുണ്ട്. എന്നാല്‍, ഇവര്‍ക്കെല്ലാം നിരാശയുണ്ടാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഈ ക്ഷേത്രങ്ങൾ നിലവില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നു എന്നതാണ് ആ വാര്‍ത്ത. റെയിൽവേയുടെ കൈവശമുള്ള സ്ഥലത്തെ കടന്നുകയറ്റം ഒഴിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി. കണ്ണൂർ സെക്ഷൻ പരിധിയിലുള്ള എടക്കാട്, പാപ്പിനിശേരി, പഴയങ്ങാടി സ്റ്റേഷനുകളിലെ മുത്തപ്പൻ മടപ്പുരകൾക്കാണ് റെയിൽവേ നിർദേശം. കെട്ടിടം ഒഴിയണമെന്ന് കാണിച്ച് മൂന്ന് ക്ഷേത്രങ്ങൾക്കും റെയിൽവേ നോട്ടിസ് നൽകി.
അടുത്തഘട്ടത്തിൽ കണ്ണപുരവും:കണ്ണൂർ സെക്ഷൻ പരിധിയിലെ പഴയങ്ങാടി മുത്തപ്പൻ മടപ്പുരയിലാണ് ആദ്യം നോട്ടിസ് പതിച്ചത്. 15 ദിവസത്തിനുള്ളിൽ കെട്ടിടം ഒഴിയണമെന്നാണ് പാലക്കാട് ഡിവിഷൻ്റെ നിർദേശം. അടുത്തഘട്ടത്തിൽ കണ്ണപുരം ഉൾപ്പെടെയുള്ള സ്റ്റേഷനുകൾ പട്ടികയിലുണ്ട്. എൻജിനീയറിങ് വിഭാഗമാണ് നോട്ടിസ് നൽകിയത്. റെയിൽവേ സ്ഥലത്തുള്ള വഴി, കെട്ടിടം, ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള കടന്നുകയറ്റം ഒഴിവാക്കാനുള്ള നീക്കത്തിലാണ് മുത്തപ്പൻ ക്ഷേത്രങ്ങളും ഉൾപ്പെട്ടത്.