കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞ തവണ കള്ളവോട്ട് ചെയ്തവർ ഈ തവണ സിപിഎം സ്ഥാനാർഥികളെന്ന് കെ.സുധാകരൻ എംപി. രാമന്തളി, ചെറുതാഴം, എരമം, കുറ്റൂർ പഞ്ചായത്തിലെ മൂന്ന് സ്ഥാനാർഥികള്‍ക്കെതിരെയാണ് സുധാകരന്‍റെ ആരോപണം. ഇവർക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ടും അക്രമവുമില്ലെങ്കിൽ കണ്ണൂരിൽ സിപിഎം ദുർബലമാണ്. സ്വാതന്ത്ര്യം കിട്ടിയിട്ടും ജനാധിപത്യം ആസ്വദിക്കാൻ കണ്ണൂരിൽ കഴിയുന്നില്ലെന്നും സുധാകരന്‍ ആരോപിച്ചു.
കഴിഞ്ഞ തവണ കള്ളവോട്ട് ചെയ്‌തവര്‍ ഈ തവണ സ്ഥാനാര്‍ഥികളെന്ന് കെ.സുധാകരന്‍ - cpm candidates
സിപിഎം സ്ഥാനാര്‍ഥികള്‍ക്കെതിരെയാണ് സുധാകരന്‍റെ ആരോപണം.
കഴിഞ്ഞ തവണ കള്ളവോട്ട് ചെയ്‌തവര്‍ ഈ തവണ സ്ഥാനാര്‍ഥികളെന്ന് കെ.സുധാകരന്‍
കള്ളവോട്ടും അക്രമവുമില്ലാതെ വോട്ട് ചെയ്യാൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്യണമെന്നും സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത് ഇടത് ഉദ്യോഗസ്ഥരെയാണ്. ജനാധിപത്യ സംരക്ഷണത്തിനായി കർമ്മ സമിതി രൂപീകരിക്കുമെന്നും അതിൽ എല്ലാവരെയും സ്വാഗതം ചെയ്യുമെന്നും കെ.സുധാകരൻ പറഞ്ഞു.