കേരളം

kerala

ETV Bharat / state

പി കെ രാഗേഷ് കൂടി മത്സര രംഗത്ത്; കണ്ണൂരിൽ മത്സര ചൂടേറുന്നു - കണ്ണൂർ വാർത്തകൾ

കെ സുധാകരന്‍റെ സ്വന്തം തട്ടകമായ ആലുങ്കലിൽ നിന്നാണ് രാഗേഷ് മത്സരിക്കുന്നത്

kannur local body election  പി കെ രാഗേഷ് കൂടി മത്സര രംഗത്തിറങ്ങുന്നതോട് കണ്ണൂരിൽ മത്സര ചൂടേറുന്നു  കണ്ണൂർ  കണ്ണൂർ വാർത്തകൾ  കണ്ണൂർ കോൺഗ്രസ്
പി കെ രാഗേഷ് കൂടി മത്സര രംഗത്തിറങ്ങിയതോടെ കണ്ണൂരിൽ മത്സര ചൂടേറുന്നു

By

Published : Nov 19, 2020, 3:56 PM IST

Updated : Nov 19, 2020, 4:06 PM IST

കണ്ണൂർ: കണ്ണൂർ കോർപറേഷനിലെ കഴിഞ്ഞ അഞ്ച് വർഷത്തെ രാഷ്‌ട്രീയ നാടകങ്ങളിലെ കേന്ദ്ര കഥാപാത്രമായിരുന്ന പി കെ രാഗേഷ് ഇത്തവണയും മത്സരത്തിനിറങ്ങിയതോടെ അധികാരം ലഭിച്ചാൽ ആരാകും കോർപറേഷൻ മേയർ എന്ന ആശങ്കയിലാണ് അണികൾ. യുഡിഎഫിൽ മേയർ കസേര നോട്ടമിട്ട് മൂന്ന് പേരാണ് മത്സര രംഗത്തുളളത്. കെ സുധാകരന്‍റെ സ്വന്തം തട്ടകമായ ആലുങ്കലിൽ മത്സരിക്കുന്ന രാഗേഷ്, സുധാകരന്‍റെ വലംകൈ എന്ന് അറിയപെടുന്ന ടി ഒ മോഹൻ, കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ് എന്നിവരാണ് അധികാരം ലഭിച്ചാൽ മേയർ ആകാൻ സാധ്യതയുളളവർ.

പി കെ രാഗേഷ് കൂടി മത്സര രംഗത്ത്; കണ്ണൂരിൽ മത്സര ചൂടേറുന്നു

മൂവരും തുല്യ ശക്തികളായതിനാല്‍ പരസ്പര കാലുവാരലിന്‍റെ പേടിയിലാണ് അണികൾ. എന്നാൽ എല്ലാം ശുഭമായി അവസാനിക്കുമെന്നും പാർട്ടി നിർദ്ദേശിക്കുന്ന പോലെ പ്രവർത്തിക്കുമെന്നുമാണ് രാഗേഷിന്‍റെ പ്രതികരണം. യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന 55 പേരും മേയർ ആകാൻ യോഗ്യരാണെന്നാണ് രാഗേഷ് പറയുന്നു.

Last Updated : Nov 19, 2020, 4:06 PM IST

ABOUT THE AUTHOR

...view details