കേരളം

kerala

By

Published : Dec 12, 2020, 8:05 PM IST

Updated : Dec 12, 2020, 9:05 PM IST

ETV Bharat / state

കണ്ണൂരില്‍ പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി

പോളിംഗ് സാമഗ്രികളുടെ വിതരണം ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ആരംഭിക്കും. ജില്ലയില്‍ 20 കേന്ദ്രങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ത്രിതല പഞ്ചായത്തുകളിലെ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ ബ്ലോക്ക് അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുക

Kannur election camping  പ്രചാരണത്തിന് കൊടിയിറങ്ങി  Kannur LDF party  Kannur UDF Party
കണ്ണൂരിലും തദ്ദേശ പ്രചാരണത്തിന് കൊടിയിറങ്ങി

കണ്ണൂർ:തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇഞ്ചോടിഞ്ച് വീറും വാശിയും പ്രകടിപ്പിക്കുന്ന കണ്ണൂരിലും തദ്ദേശ പ്രചാരണത്തിന് കൊടിയിറങ്ങി. കൊട്ടിക്കലാശം കർശനമായി വിലക്കിയ ജില്ലയിൽ എല്ലാം ശാന്തമായി അവസാനിച്ചു. കർശന നിയന്ത്രണത്തോടെ വാർഡ് അടിസ്ഥാനത്തിൽ റോഡ് ഷോകൾ നടത്തിയാണ് മിക്കയിടങ്ങളിലും പ്രചാരണം അവസാനിച്ചത്. പോളിംഗ് സാമഗ്രികളുടെ വിതരണം ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ആരംഭിക്കും. ജില്ലയില്‍ 20 കേന്ദ്രങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ത്രിതല പഞ്ചായത്തുകളിലെ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ ബ്ലോക്ക് അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുക.

കണ്ണൂരില്‍ പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി

കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ കോട്ടകളില്‍ കനത്ത വിള്ളല്‍ സൃഷ്ടിച്ചാണ് ഇടതുമുന്നണി വ്യക്തമായ മേല്‍ക്കൈ നേടിയത്. യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസം നല്‍കിയ കണ്ണൂര്‍ കോര്‍പറേഷനില്‍ 27 വീതം സീറ്റുകള്‍ നേടി ഇടത്-വലത് മുന്നണികള്‍ തുല്യനിലയിലായിരുന്നു. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച പികെ രാകേഷിന്‍റെ പിന്തുണയോടെ നാലര വർഷം എൽഡിഎഫും അവസാന കാലഘട്ടം യുഡിഎഫും കോര്‍പറേഷന്‍ ഭരിച്ചു. ഭൂരിപക്ഷത്തോടെ ഭരണത്തിലെത്താൻ യുഡിഎഫും നില മെച്ചപ്പെടുത്താൻ എൽഡിഎഫും കഠിന പരിശ്രമമാണ് നടത്തുന്നത്. പ്രതീക്ഷയോടെ രംഗത്തുള്ള എൻഡിഎ ഒരു സീറ്റെങ്കിലും നേടാമെന്ന പ്രതീക്ഷയിലാണ്.

ഒമ്പതിൽ എട്ട് നഗരസഭകളില്‍ നാല് വീതം ഇരുമുന്നണികളും നേടിയപ്പോള്‍ 11 ബ്ലോക്ക് പഞ്ചായത്തുകള്‍ എല്‍ഡിഎഫിൻ്റെ പക്ഷത്തായിരുന്നു. ജില്ലാ പഞ്ചായത്തിലെ 24 ഡിവിഷനുകളില്‍ 15 എണ്ണത്തിലും എല്‍ഡിഎഫ് വിജയിച്ചു. ആകെയുള്ള 71 ഗ്രാമപഞ്ചായത്തുകളില്‍ 52 പഞ്ചായത്തുകളിലും എല്‍ഡിഎഫിനാണ് കഴിഞ്ഞ തവണ ഭരിച്ചത്. പയ്യന്നൂര്‍, ആന്തൂര്‍, കൂത്തുപറമ്പ്, തലശേരി എന്നിവിടങ്ങളാണ് എല്‍ഡിഎഫ് വിജയിച്ച നഗരസഭകള്‍. ഇതില്‍ ആന്തൂര്‍ പ്രതിപക്ഷമില്ലാത്ത നഗരസഭയായി. തളിപ്പറമ്പ്, പുതുതായി രൂപവത്കരിച്ച ശ്രീകണ്ഠാപുരം, പാനൂര്‍, ഇരിട്ടി എന്നീ നഗരസഭകളാണ് 2015ൽ യുഡിഎഫിനൊപ്പം നിന്നത്. പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍, കണ്ണൂര്‍, എടക്കാട്, തലശേരി, കൂത്തുപറമ്പ്, പാനൂര്‍, ഇരിട്ടി, പേരാവൂര്‍ എന്നീ ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനായിരുന്നു ജയം. യു ഡിഎഫ് ഭരിച്ചിരുന്ന കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പായി 15 വാർഡുകളിലാണ് എൽഡിഎഫ് എതിരില്ലാതെ ഈ തവണ വിജയിച്ചിരിക്കുന്നത്. അതിൽ ആറെണ്ണം ആന്തൂരിലാണ്. ജില്ലയിലാകെ 15 വാർഡുകളിൽ വിജയിച്ച ബിജെപിയും ഈ തവണ വലിയ പ്രതീക്ഷയിലാണ്.

ജില്ലയില്‍ ആകെ 20,00,922 വോട്ടര്‍മാരാണുഉള്ളത്. 9,31,400 പുരുഷന്‍മാരും 10,69,518 സ്ത്രീകളും നാല് ഭിന്നലിംഗക്കാരുമാണ് ഇവിടെയുള്ളത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, 11 ബ്ലോക്ക് പഞ്ചായത്തുകള്‍, 71 ഗ്രാമ പഞ്ചായത്തുകള്‍, കണ്ണൂര്‍ കോര്‍പറേഷന്‍, എട്ടു നഗരസഭകള്‍ എന്നിവിടങ്ങളിലെ 1,682 നിയോജക മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനായി 96 റിട്ടേണിംഗ് ഓഫീസര്‍മാരെ നിയോഗിച്ചു കഴിഞ്ഞു. 2,463 പോളിംഗ് ബൂത്തുകള്‍ വോട്ടെടുപ്പിനായി ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദ്ദേശമനുസരിച്ച് പ്രശ്നസാധ്യതതയുള്ള 940 ബൂത്തുകളില്‍ വെബ്കാസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തും. പുറമെ 500ലധികം ബൂത്തുകളില്‍ വീഡിയോ ചിത്രീകരണത്തിനുള്ള സൗകര്യവും ഉണ്ടാകും. ആവശ്യമായ ഇടങ്ങളില്‍ കമാന്‍റോകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കൊവിഡ് 19 പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള തെരഞ്ഞെടുപ്പായതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് പിപിഇ കിറ്റ്, ഫെയ്സ് ഷീല്‍ഡ്, എന്‍95 മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ്, തുടങ്ങിയ കൊവിഡ് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.

Last Updated : Dec 12, 2020, 9:05 PM IST

ABOUT THE AUTHOR

...view details